Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുദ്രപത്രത്തിന്...

മുദ്രപത്രത്തിന് നെ​േട്ടാട്ടം

text_fields
bookmark_border
തലശ്ശേരി: മുദ്രപത്രത്തിന് നാട്ടിലെങ്ങും കടുത്തക്ഷാമം. ചെറിയ സംഖ്യക്കുള്ള മുദ്രപത്രത്തിനാണ് ആളുകൾ നെേട്ടാടമോടുന്നത്. 500 രൂപ മുതലുള്ള മുദ്രപത്രമാണ് സ്റ്റാമ്പ് െവണ്ടർമാരിൽനിന്ന് ഇപ്പോൾ ലഭിക്കുന്നത്. ജനന സർട്ടിഫിക്കറ്റുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് 50 രൂപയുടെ മുദ്രപത്രമാണ് ആവശ്യം. ഇതിനാണ് ആവശ്യക്കാർ ഏറെ ബുദ്ധിമുട്ടുന്നത്. സബ് ട്രഷറികളിൽ സ്റ്റോക്കില്ലെന്നാണ് സ്റ്റാമ്പ് വെണ്ടർമാർ പറയുന്നത്. പഴയ അഞ്ച് രൂപയുടെ മുദ്രപത്രത്തിൽ കേരള ഗവൺമ​െൻറി​െൻറ പ്രത്യേക സീൽ പതിച്ചാണ് കഴിഞ്ഞ ദിവസം 50 രൂപയുടെ മുദ്രപത്രം സബ് ട്രഷറികളിൽനിന്ന് വിതരണത്തിനെത്തിയത്. ഇതാകെട്ട, ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് പരാതി. ജനന സർട്ടിഫിക്കറ്റിന് മുമ്പ് 20 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിച്ചിരുന്നത്. ഇൗയടുത്ത കാലത്താണ് ഇത് 50 രൂപയായി ഉയർത്തിയത്. കോർട്ട് ഫീ സ്റ്റാമ്പും പഴയതുപോലെ കിട്ടാനില്ല. അഞ്ച് രൂപയുടെ സ്റ്റാമ്പിന് ആവശ്യപ്പെട്ടാൽ രണ്ടി​െൻറയും ഒന്നി​െൻറയും സ്റ്റാമ്പാണ് ലഭിക്കുന്നത്. ഇത് അപേക്ഷാഫോറത്തിൽ ഒട്ടിക്കുേമ്പാൾ അക്ഷരങ്ങൾ മറയുന്നതായും പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story