Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറ്റിൽ വീട് തകർന്നു

കാറ്റിൽ വീട് തകർന്നു

text_fields
bookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വട്ടിപ്രം, മൈലുള്ളിമെട്ട എന്നിവിടങ്ങളിൽ തെങ്ങ് കടപുഴകി വീടുകൾ തകർന്നു. ശനിയാഴ്ച രാത്രി 11ഒാടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിലാണ് നാശം സംഭവിച്ചത്. വട്ടിപ്രം സുധീഷ് നഗറിലെ മുണ്ടയാടൻ രാഘവൻ നമ്പ്യാരുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി മുറി തകർന്നു. വീടി​െൻറ സൺഷേഡിനും കേടുപറ്റി. അപകടം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൈലുള്ളിമെട്ടയിലെ എൻ.വി. ഷാജിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി കേടുപറ്റി. വേങ്ങാട്, പാതിരിയാട്, മാങ്ങാട്ടിടം ഭാഗങ്ങളിൽ നിരവധി കാർഷിക വിളകളും കാറ്റിൽ നശിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് കൂത്തുപറമ്പ്, വേങ്ങാട് സെക്ഷനുകളുടെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണവും താറുമാറായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story