Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 11:12 AM IST Updated On
date_range 18 May 2018 11:12 AM ISTതുറമുഖ കൺസൽട്ടൻസി സംഘം എത്തുന്നു: അഴീക്കലിൽ അദാനിക്ക് 'വിഴിഞ്ഞം' കണ്ണ്
text_fieldsbookmark_border
- സി.കെ.എ. ജബ്ബാർ - കണ്ണൂർ: അഴീക്കൽ തുറമുഖപദ്ധതി സംസ്ഥാന സർക്കാറിന് കീഴിൽ ലിമിറ്റഡ് കമ്പനിയായതോടെ പദ്ധതിയിൽ കണ്ണുവെച്ച് അദാനി, റിലയൻസ് ഗ്രൂപ്പുകൾ. പദ്ധതി രൂപരേഖ തയാറാക്കാൻ നിയോഗിച്ച കൺസൽട്ടൻസി കമ്പനി ഇൗമാസം അവസാനം തുറമുഖമേഖലയിൽ പര്യടനത്തിനെത്തും. വിഴിഞ്ഞം അനുഭവവുമായി അഴീക്കലും ലക്ഷ്യമിടുകയാണ് അദാനി ഗ്രൂപ്പ്. റിലയൻസിനും അഴീക്കലിനോട് താൽപര്യമുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയെയും തുറമുഖ മന്ത്രിയെയും ഉൾപ്പെടുത്തി 2017 ആഗസ്റ്റിൽ 100 കോടിയുടെ അംഗീകൃത മൂലധനമുള്ള കമ്പനിയായി അഴീക്കൽ പോർട്ടിനെ മാറ്റിയിരുന്നു. കമ്പനി നിലവിൽ വന്നതോടെയാണ് കൺസൽട്ടൻസി കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിനെ മാസ്റ്റർപ്ലാൻ തയാറാക്കാൻ ചുമതലപ്പെടുത്തിയത്. 61 ആഴ്ചക്കകം സാങ്കേതിക പഠനവും പദ്ധതിരേഖയും പാരിസ്ഥിതിക പഠനവും പൂര്‍ത്തിയാക്കുന്നതിനാണ് സംഘമെത്തുന്നത്. ഏഴിമല േനവൽ അക്കാദമി ഉൾപ്പെടെയുള്ള പ്രധാന മേഖലകൾ ഉൾെപ്പടുന്ന അഴീക്കൽ തീരം കേരളത്തിൽ വിഴിഞ്ഞം കഴിഞ്ഞാൽ മർമപ്രധാനമാണെന്ന് സ്വകാര്യ കമ്പനികൾ കരുതുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ആറ് തുറമുഖങ്ങളിൽ അദാനി ഗ്രൂപ്പ് പാർട്ട്ണറാണ്. അതിൽ ആറും ഗുജറാത്തിലാണ്. മോദിയുടെ കാലത്ത് നേടിയ ഇൗ കരാറുകളുടെ തുടർച്ചയിലാണ് കേരളത്തിൽ വിഴിഞ്ഞവും നേടിയെടുത്തത്. അഴീക്കൽകൂടി നേടിയാൽ ഗുജറാത്ത് കഴിഞ്ഞാൽ ഒന്നിലേറെ തുറമുഖം അദാനി ഗ്രൂപ്പ് നേടിയെടുക്കുന്നത് േകരളത്തിലാവും. അഴീക്കലിൽ 2020 ജൂണിൽ പൂർത്തിയാകുന്ന ആദ്യഘട്ടത്തിലും 2021 ജൂണിൽ പൂർത്തിയാകുന്ന രണ്ടാം ഘട്ടത്തിലുമായി 2000 േകാടിയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. തുറമുഖവികസനത്തിന് കിഫ്ബിയിൽ അനുവദിച്ച 500 കോടിയിൽനിന്ന് വിഹിതം നൽകിയാണ് പുതിയ കൺസൽട്ടൻസി കമ്പനിയെ നിയോഗിച്ചിട്ടുള്ളത്. നിരവധി ചെറുകിട മരവ്യവസായ യൂനിറ്റുകൾ ഉൾപ്പെട്ട വളപട്ടണം പുഴയോരത്ത് കൂടി ദേശീയപാതയിലേക്കുള്ള റോഡ് നിർമാണത്തിന് ഒഴിപ്പിക്കൽ ഉണ്ടാവുമെന്നാണ് സംശയം. അഴീക്കൽ പോർട്ടിന് അനുബന്ധമായി 85 ഏക്കർ ഭൂമിയേ ഉള്ളൂ. ജനവാസ കേന്ദ്രമുൾപ്പെടുന്ന മാട്ടൂൽ മേഖലയിൽ 60 ഏക്കറുമുണ്ട്. കണ്ണൂർ വിമാനത്താവളംകൂടി ലക്ഷ്യമിട്ട് കണ്ടെയ്നർ ടെർമിനൽ കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചാൽ ഇപ്പോഴുള്ള സ്ഥലം മതിയാവാതാവും. പുതിയ കൺസൽട്ടൻസി കമ്പനിയുടെ രൂപരേഖ പുറത്ത് വരുേമ്പാഴേ ഇതിൽ വ്യക്തത വരുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story