Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 11:12 AM IST Updated On
date_range 18 May 2018 11:12 AM IST'നിയുക്തി' തൊഴിൽമേളക്ക് വൻ തിരക്ക്
text_fieldsbookmark_border
കണ്ണൂർ: നിയുക്തി തൊഴിൽമേളക്ക് കണ്ണൂരിൽ വൻതിരക്ക്. സംസ്ഥാന സർക്കാറിെൻറ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് കണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തൊഴിൽമേള സംഘടിപ്പിച്ചത്. 3378 ഒഴിവുകളായിരുന്നു ഫെസ്റ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, രാവിലെ തന്നെ 5518 പേർ രജിസ്റ്റർചെയ്തു. വ്യാഴാഴ്ചയും രജിസ്റ്റർചെയ്യാൻ അവസരമൊരുക്കിയതോടെ എണ്ണം വർധിച്ചു. സ്കൂൾ കെട്ടിടത്തിലും ജൂബിലി ഹാളിലും സ്റ്റേജിന് മുൻവശത്തൊരുക്കിയ പന്തലിലുമായി നടന്ന കൂടിക്കാഴ്ചക്കായി എത്തിയവരിൽ ഏറിയ പങ്കും പെൺകുട്ടികളായിരുന്നു. ഉദ്യോഗാർഥികളോടൊപ്പം രക്ഷിതാക്കളും സുരക്ഷ ഒരുക്കാനെത്തിയ ഉദ്യോഗസ്ഥരും കൂടിയായതോടെ സ്കൂളും പരിസരവും ജനനിബിഡമായി. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റുമായാണ് തൊഴിൽ മേളക്ക് എത്തിയത്. ഉദ്യോഗാർഥികൾക്ക് താൽപര്യമുള്ള മൂന്നു കമ്പനികളിൽ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയിരുന്നു. നേരേത്ത രജിസ്റ്റർ ചെയ്ത 61 കമ്പനികൾക്കു പുറമെ 33 കമ്പനികൾ കൂടി തൊഴിൽദാതാക്കളായി എത്തി. ബാങ്കിങ്, മാനേജ്മെൻറ്, ഹോസ്പിറ്റാലിറ്റി, ബിസിനസ്, ഐ.ടി, ടെക്നിക്കൽ, ഹെൽത്ത് കെയർ, സെയിൽസ് മാർക്കറ്റിങ്, ഓഫിസ് അഡ്മിനിസ്േട്രഷൻ തുടങ്ങിയ മേഖലകളിൽനിന്നുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവയിലേറെയും. സംസ്ഥാന സർക്കാറിന് കീഴിലുള്ള നാഷനൽ എംപ്ലോയ്മെൻറ് സർവിസ് വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് തൊഴിൽമേള സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story