റ​വ​ന്യൂ സ്​റ്റാ​മ്പ് ക്ഷാമം

05:50 AM
17/05/2018
കേളകം: മലയോരത്ത് റവന്യൂ സ്റ്റാമ്പ് ക്ഷാമം രൂക്ഷം. സ്റ്റാമ്പ് ലഭിക്കാത്തതിനാൽ സർക്കാർ ധനസഹായമുൾപ്പെടെ കൈപ്പറ്റാൻ സാധിക്കാതെ ജനം ബുദ്ധിമുട്ടിലായി. സ്റ്റാമ്പ് ലഭിക്കാതായിട്ട് മൂന്നുമാസമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. 5000 രൂപക്കുമുകളിൽ ധനസഹായം കൈപ്പറ്റുന്നതിനും മറ്റു സർക്കാർ ഇടപാടുകൾ നടത്തുന്നതിനും റവന്യൂ സ്റ്റാമ്പ് ആവശ്യമാണ്. സ്റ്റാമ്പ് ക്ഷാമത്തി‍​െൻറ കാരണം വ്യക്തമാക്കാൻ വെണ്ടർമാർക്കും ട്രഷറി ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ലത്രെ.
Loading...
COMMENTS