ഫ്രീഡം ഡെമോക്രസി ഭാരതപര്യടനം

05:47 AM
17/05/2018
കേളകം: സാമുദായിക സംഘട്ടനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും അവസാനിപ്പിക്കുക, ജനാധിപത്യമൂല്യം ഉയർത്തിപ്പിടിക്കുക, അഹിംസാമാർഗം പിന്തുടരുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഫ്രീഡം ഡെമോക്രസിയുടെ നേതൃത്വത്തിൽ ഭാരതപര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നാംഘട്ടത്തിൽ ബംഗളൂരുവിൽനിന്ന് തുടങ്ങി ചെങ്ങന്നൂരിൽ സമാപിക്കും. രണ്ടാം ഘട്ടത്തിൽ മാഹി പള്ളൂരിൽനിന്ന് ആരംഭിച്ച് ധനുഷ്കോടിയിൽ അവസാനിക്കും. തുടർന്ന് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തും. ആറുമാസംകൊണ്ട് പര്യടനം പൂർത്തിയാക്കും. ജോൺ പള്ളിയ്ക്കമ്യാലിൽ, തോമസ് പുന്നത്തറ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Loading...
COMMENTS