Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:44 AM GMT Updated On
date_range 17 May 2018 5:44 AM GMTകേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന സമ്മേളനം 19 മുതൽ
text_fieldsbookmark_border
കണ്ണൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ 51ാം സംസ്ഥാന സമ്മേളനം മേയ് 19, 20, 21 തീയതികളിൽ കണ്ണൂർ റബ്കോ ഒാഡിറ്റോറിയത്തിൽ നടക്കും. 19ന് രാവിലെ 10.30ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. കണ്ണൂർ ജില്ലയിലെ ആദിവാസി മേഖലയിൽ നാലു വീടുകൾ നിർമിച്ചുനൽകുന്നതിന് സംഘടന അംഗങ്ങളിൽനിന്ന് സമാഹരിച്ച തുക ഉദ്ഘാടന സമ്മേളനത്തിൽ കൈമാറും. വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ പൊതുസർവിസ് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്യും. വൈകീട്ട് 6.15ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. 20ന് രാവിലെ 11.30ന് വനിത സമ്മേളനം ആരോഗ്യമന്ത്രി െക.കെ. ൈശലജ ഉദ്ഘാടനംചെയ്യും. വൈകീട്ട് 3.30ന് കണ്ണൂർ സെൻറ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽനിന്നാരംഭിക്കുന്ന പ്രകടനം സ്റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ ഉദ്ഘാടനംചെയ്യും. 21ന് രണ്ടിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനംചെയ്യും. 585 പ്രതിനിധികൾ സമ്മേളനത്തിൽ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.പി. സഹദേവൻ, ജനറൽ കൺവീനർ എം. പ്രശാന്ത്, യൂനിയൻ സംസ്ഥാന പ്രസിഡൻറ് വി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി കെ.കെ. ശശികുമാർ, എ. പ്രദീപ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story