Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാക്ഷരതാമിഷന്‍...

സാക്ഷരതാമിഷന്‍ ചരിത്രരേഖ സർവേ തുടങ്ങി

text_fields
bookmark_border
കാഞ്ഞങ്ങാട്: സാക്ഷരതാ മിഷൻ േഹാസ്ദുര്‍ഗ് പഠനകേന്ദ്രത്തിലെ പ്ലസ് ടു തുല്യതാപഠിതാക്കളുടെ നേതൃത്വത്തില്‍ ചരിത്രരേഖ സർവേ തുടങ്ങി. ഇതി​െൻറ ഭാഗമായി നടത്തുന്ന പുരാവസ്തു വിവരശേഖരണം കാഞ്ഞങ്ങാട് സൗത്ത് മൂത്തേടത്ത് ചിറ്റയികുന്നേല്‍ പുതിയവീട് തറവാട്ടംഗമായ റിട്ട. ഹോമിയോ മെഡിക്കല്‍ ഓഫിസർ ഡോ. കെ.പി. സുധാകരന്‍ നായരിൽനിന്ന് 250 വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്രരേഖകളും താളിയോലഗ്രന്ഥങ്ങളും ഏറ്റുവാങ്ങി നഗരസഭ വൈസ് ചെയര്‍പേഴ്സൻ എല്‍. സുലൈഖ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജാഫര്‍ സംസാരിച്ചു. തറവാട്ടംഗങ്ങളായ സി.പി.വി. വിനോദ് കുമാര്‍, കുഞ്ഞിരാമന്‍ നായര്‍, സി.പി. വിലാസിനി, എം.സി.പി. രാജീവി അമ്മ എന്നിവർ പുരാവസ്തുക്കളും പഴയകാല വീട്ടുപകരണങ്ങളും പഠിതാക്കള്‍ക്ക് പരിചയപ്പെടുത്തി. നഗരസഭ നോഡല്‍ പ്രേരക് ആയിഷ മുഹമ്മദ്, എം. ബാലാമണി, പി.എച്ച്. ഹാരിസ്, പി.വി. വിശ്വംഭരന്‍, പി.വി. നാരായണന്‍, കെ.വി. ശ്രീലത, കെ.വി. ഗീത എന്നിവര്‍ സർവേക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story