Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 11:08 AM IST Updated On
date_range 12 May 2018 11:08 AM ISTകഫീൽ ഖാൻ വന്നു; ജീവനെപ്പോലെ മക്കളെ നെഞ്ചിലേറ്റി
text_fieldsbookmark_border
കണ്ണൂർ: സ്റ്റേജിലിരിക്കുന്ന കഫീൽ ഖാെൻറ പടമെടുക്കാൻ മൊബൈൽഫോണുമായി സദസ്സിന് മുന്നിൽ തിക്കിത്തിരക്കുന്ന കുട്ടികൾ. അവരെ കൈമാടി വിളിച്ച് സെൽഫിയെടുപ്പിക്കുേമ്പാൾ സ്റ്റേജിൽ അരികിലിരിക്കുന്നവരോടായി കഫീൽ ഖാൻ പറയുകയാണ്: ''ഇവരെെൻറ മക്കൾ മാത്രമല്ല. ജീവൻ കൂടിയാണ്. ഒാരോ ദിവസവും ഇൗ മക്കളെ പരിചരിക്കാതെ എനിക്ക് കണ്ണടക്കാനാവില്ല. മെഡിക്കൽ എത്തിക്സ് അറിയുന്ന ആർക്കാണ് ഇൗ സ്നേഹത്തെ അളക്കാൻ കഴിയുക? '' -അദ്ദേഹം ഇതുപറഞ്ഞ് കണ്ണ് തുടക്കുന്നുണ്ടായിരുന്നു. ഒാക്സിജൻ ദുരന്തത്തിനിരയായി കുരുന്നുകളുടെ കൂട്ടക്കുരുതിക്കിടയിൽ എല്ലാം മറന്ന് സേവനനിരതനായിട്ടും യു.പി സർക്കാർ ജയിലിലടച്ച ഗോരഖ്പുര്‍ ബി.ആർ.ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗവിഭാഗം തലവന്‍ ഡോ. കഫീല്‍ ഖാൻ, വെള്ളിയാഴ്ച കണ്ണൂരിൽ എത്തിയപ്പോൾ സ്വീകരണവേദികളിലെ വികാരനിർഭരമായ രംഗങ്ങൾകൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. സ്ത്രീകളും കുട്ടികളും മാത്രമല്ല, മുതിർന്നവരും അദ്ദേഹത്തിെൻറ കരം പിടിച്ച് മുത്തി. സെൽഫിക്കുവേണ്ടി പൊതിഞ്ഞു. സ്ത്രീകളുടെ കൈയിൽനിന്ന് കുരുന്നുകളെ വാരിയെടുത്ത് മാറോടണച്ച കഫീൽ ഖാൻ, തനിക്ക് ജീവവായുവാണ് ഇൗ മക്കളെന്ന് ഉരുവിട്ടു. ഇരുമ്പഴികള്‍ക്ക് പിന്നിലെ ഒമ്പതുമാസത്തെ പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കുംശേഷം ഇതാദ്യമായി കേരളത്തിൽ പര്യടനത്തിനെത്തിയ കഫീൽ ഖാൻ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ഏർപ്പെടുത്തിയ സ്വീകരണത്തിനായി കണ്ണൂർ യൂനിറ്റി സെൻററിൽ എത്തിയതായിരുന്നു. ഗോരഖ്പുര്‍ ദുരന്തത്തിൽ താൻ അനുഭവിച്ച ഓരോ നിമിഷവും ഇപ്പോള്‍ തെൻറ കണ്മുന്നില്‍ നടക്കുന്നതുപോലെ തോന്നുകയാണെന്ന് അദ്ദേഹം വിവരിക്കുന്നു. അതുകൊണ്ടാണ് കുരുന്നുകളെ കാണുേമ്പാൾ മനസ്സ് പിടയുന്നത്. 2017 ആഗസ്റ്റ് 10െൻറ ആ ദുരന്തരാത്രിയില്‍ എനിക്ക് വാട്‌സ്ആപ് മെസേജ് കിട്ടിയതു മുതൽ പിന്നെ ഒരുനിമിഷവും പാഴാക്കിയിരുന്നില്ല. ഒരു ഡോക്ടർ മാത്രമായിരുന്ന ഞാൻ അപ്പോൾ ഒാരോ മക്കളുടെയും പിതാവാവുകയായിരുന്നു. എന്നിട്ടും എന്നോട് സർക്കാർ അനീതി കാട്ടി. ഒറ്റദിവസംകൊണ്ട് മനുഷ്യസ്നേഹത്തിെൻറ ഇന്ത്യയുടെ ഹീറോയായിത്തീർന്ന കഫീൽ ഖാെൻറ വാക്കുകൾ നിശ്ശബ്ദമായാണ് സദസ്സ് കേട്ടത്. താവക്കര ജങ്ഷനിൽനിന്ന് പ്രകടനമായെത്തിയ ജനങ്ങൾ കഫീൽ ഖാനെയും സഹോദരങ്ങളെയും സ്വീകരണകേന്ദ്രമായ യൂനിറ്റി സെൻററിലേക്ക് ആനയിച്ചു. നിരവധി സ്ത്രീകളും കുട്ടികളും സ്വീകരിക്കാനുണ്ടായിരുന്നു. കഫീൽ ഖാെൻറ സഹോദരങ്ങളായ അദീൽ അഹമ്മദ് ഖാൻ, സമാർഖാൻ എന്നിവരും കൂടെയുണ്ടായിരുന്നു. യുനൈറ്റഡ് എഗെയിൻസ്റ്റ് ഹെയ്റ്റ് ഭാരവാഹി നദീം ഖാൻ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. കഫീൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് െക. ഫിറോസ്, കഫീൽ ഖാന് ഉപഹാരം നൽകി. ഗോരഖ്പുര്‍ ദുരന്തത്തിൽ മൃതിയടഞ്ഞ കുരുന്നുകൾക്കുവേണ്ടി അനുശോചനവും പ്രാർഥനയും നടത്തിയാണ് ചടങ്ങ് തുടർന്നത്. സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡൻറ് ടി. മുഹമ്മദ് വേളം, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, വി.എൻ. ഹാരിസ്, ഡോ. സുരേന്ദ്രനാഥ്, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story