Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനുണപ്രചാരണങ്ങളിലൂടെ...

നുണപ്രചാരണങ്ങളിലൂടെ സത്യത്തെ ഇല്ലാതാക്കാനാവില്ല ^ഡോ. കഫീൽ ഖാൻ

text_fields
bookmark_border
നുണപ്രചാരണങ്ങളിലൂടെ സത്യത്തെ ഇല്ലാതാക്കാനാവില്ല -ഡോ. കഫീൽ ഖാൻ കണ്ണൂർ: നുണപ്രചാരണങ്ങളിലൂടെ സത്യത്തെ ഇല്ലാതാക്കാനാവില്ലെന്ന് ഗോരഖ്പുരിൽ കൂട്ടശിശുമരണമുണ്ടായ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതുമാസത്തോളം ജയിലിൽ കിടക്കേണ്ടിവന്ന ഡോ. കഫീൽ ഖാൻ. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ യൂനിറ്റി സ​െൻററിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ ആശുപത്രികളുടെ പ്രവർത്തനം കണ്ടുപഠിക്കാൻ കേരളത്തിലെ മുഖ്യമന്ത്രിയെ ഉപദേശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ പ്രസ്താവന ജയിലിൽനിന്ന് പത്രങ്ങളിലൂടെയാണ് താനറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത അതിശയോക്തിപരമായ പ്രസ്താവനയാണത്. കേരളത്തിലെ ശിശുമരണനിരക്കിനെക്കാൾ എത്രയോ ഭീകരമാണ് ഉത്തർപ്രദേശിലേത്. ത​െൻറ സസ്പെൻഷൻ സർക്കാർ പിൻവലിക്കുേമാ എന്ന് ഉറപ്പില്ല. പേക്ഷ, ഒരു ആതുരസേവകന് ജനങ്ങളോടുള്ള ഉത്തരവാദിത്തം എവിടെവെച്ചും നിർവഹിക്കാനാവും. എത്ര നിരാശപ്പെടുത്തുന്ന അനുഭവമുണ്ടായാലും ആരോഗ്യമേഖലയിൽ താൻ ത​െൻറ സേവനം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story