Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരത്തിൽനിന്ന്​ വീണ്​...

മരത്തിൽനിന്ന്​ വീണ്​ യുവാവ്​ മരിച്ചു

text_fields
bookmark_border
ആലേക്കാട്: ശിഖരം മുറിക്കുന്നതിനിടെ . മണക്കടവ് മൂരിക്കടവ് സ്വദേശി പനച്ചിപ്പുറം ഷാജിയാണ് (35) മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊേന്നാടെയായിരുന്നു അപകടം. ചീക്കാെട്ട സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നും മെഷീൻ ഉപയോഗിച്ച് മരത്തി​െൻറ ശിഖരം മുറിച്ചുമാറ്റുന്നതിനിടെ, സുരക്ഷക്കായി കെട്ടിയ കയർ അഴിഞ്ഞുപോവുകയായിരുന്നു. തലയിടിച്ചുവീണ ഷാജിയെ ഉടൻ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേർത്തല്ലി സ്വദേശിയായ ഷാജി അടുത്തകാലത്താണ് മൂരിക്കടവിലേക്ക് താമസം മാറ്റിയത്. ഭാര്യ: ഡാനിയ (പുളിങ്ങോം പോളക്കാട്ട് കുടുംബാംഗം). മക്കൾ: ക്രിസ്റ്റീന, ഡോൺ. പനച്ചിപ്പുറം മാത്യുവി​െൻറയും മേഴ്സിയുടെയും മകനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വിജയഗിരി (കാപ്പിമല) സ​െൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story