Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:57 AM IST Updated On
date_range 8 May 2018 10:57 AM ISTസർക്കാറിെൻറ രണ്ടാം വാർഷികം: കാഞ്ഞങ്ങാട്ട് വിപണനമേളയും കലാസന്ധ്യയും
text_fieldsbookmark_border
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികാഘോഷത്തിെൻറ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്റ്റാൻഡ് പരിസരത്ത് പ്രദർശന വിൽപനമേളയും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. പരിപാടിക്ക് സംഘാടകസമിതി രൂപവത്കരിച്ചു. നവംബർ 19 മുതൽ 25 വരെ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് ഘോഷയാത്ര നടത്തും. സർക്കാറിെൻറ സാംസ്കാരിക സ്ഥാപനങ്ങൾ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ വിവിധ ദിവസങ്ങളിൽ അരങ്ങേറും. സംഘാടകസമിതി രൂപവത്കരണയോഗം കലക്ടർ കെ. ജീവൻബാബു ഉദ്ഘാടനംചെയ്തു. നഗരസഭ വി.വി. രമേശൻ അധ്യക്ഷതവഹിച്ചു. ആർ.ഡി.ഒ സി. ബിജു, അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് എ. ദാമോദരൻ, നഗരസഭ വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ, എൻ. ഉണ്ണികൃഷ്ണൻ, ടി.വി. ഭാഗീരഥി, ബങ്കളം കുഞ്ഞികൃഷ്ണൻ, എ. കുഞ്ഞിരാമൻനായർ, ഡി.വി. അമ്പാടി, രവീന്ദ്രൻ കൊടക്കാട്, പി.പി. രാജു, സി.വി. ദാമോദരൻ, ബിൽടെക് അബ്്ദുല്ല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നഗരസഭ ചെയർമാൻ വി.വി. രമേശൻ (ചെയർ.), ആർ.ഡി.ഒ സി. ബിജു (കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story