Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടിന്​ തീപിടിച്ചു

വീടിന്​ തീപിടിച്ചു

text_fields
bookmark_border
കൂത്തുപറമ്പ്: ചെറുവാഞ്ചേരി പൂവത്തൂരിൽ ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. പൂവത്തൂരിലെ തൈക്കണ്ടി പറമ്പത്ത് മുകുന്ദ​െൻറ വീടിനാണ് തീ പിടിച്ചത്. കഴിഞ്ഞദിവസം രാവിലെ 10.30 ഓടെയാണ് സംഭവം. വീടി​െൻറ മേൽക്കൂര പൂർണമായും കത്തിനശിച്ചു. വീടിനകത്തുണ്ടായിരുന്ന മര ഉരുപ്പടികൾ, റബർഷീറ്റ്, അടക്ക എന്നിവയും കത്തിനശിച്ചു. കൂത്തുപറമ്പിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസി. സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാന്മാരായ എ. രതീശൻ, കെ.കെ. ദിലീഷ്, ഫയർമാന്മാരായ കെ.പി. റിനീഷ്, ടി. സജേഷ്, വി.ആർ. മധു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story