Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:36 AM IST Updated On
date_range 8 May 2018 10:36 AM ISTകണ്ണൂരിനൊരു ഹരിതകവചം; ശിൽപശാല നടത്തി
text_fieldsbookmark_border
കണ്ണൂർ: ജില്ലയെ ഹരിതാഭമാക്കുന്നതിനുള്ള ചുവടുവെപ്പുകളുമായി സി.പി.എം ഒരുക്കം തുടങ്ങി. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് കണ്ണൂരിനൊരു ഹരിതകവചം പദ്ധതി തുടങ്ങും. തിങ്കളാഴ്ച മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശിൽപശാലയിൽ ഇതുസംബന്ധിച്ചുള്ള ആസൂത്രണം നടത്തി. സെമിനാര്‍ ഡോ. കെ.എൻ. ഗണേഷ് ഉദ്ഘാടനംചെയ്തു. ഹരിതകവചം കാമ്പയിെൻറ ഉദ്ഘാടനം ഡോ. കെ.എൻ. ഗണേഷ്, ഹരിതകേരള മിഷന്‍ ചെയര്‍പേഴ്സൻ ഡോ. ടി.എന്‍. സീമ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരൻ, മേയര്‍ ഇ.പി. ലത, എ.എൻ. ഷംസീര്‍ എം.എൽ.എ, ഡോ. ഖലീല്‍ ചൊവ്വ, െഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്‍ ഡോ. പി.എം. സിദ്ധാർഥന്‍, ഡോ. സൂരജ് തുടങ്ങിയവര്‍ ചേര്‍ന്ന് ചെടികൾക്ക് വെള്ളമൊഴിച്ച് നിർവഹിച്ചു. സസ്യശാസ്ത്രജ്ഞ ഡോ. ഷീജ, റിട്ട. ഡി.എഫ്.ഒ കെ. ജയരാജൻ, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ മെംബര്‍ സെക്രട്ടറി ദിനേശ് ചെറുവാട്ട്, കോഒാഡിനേറ്റര്‍ വി.സി. ബാലകൃഷ്ണൻ, ഡോ. സപ്ന ജേക്കബ്, ഹരിതമിഷന്‍ കണ്‍സൽട്ടൻറ് എന്‍. ജഗജീവൻ, സതീഷ്കുമാര്‍ പാമ്പൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി. കൃഷ്ണൻ, ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ എന്‍. ചന്ദ്രൻ, പി.വി. ഗോപിനാഥ്, പി. പുരുഷോത്തമൻ, ടി.ഐ. മധുസൂദനൻ, പി.വി. ഗോപിനാഥ്, പി. ഹരീന്ദ്രൻ, ടി.കെ. ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരിതകേരള മിഷനും പരിസ്ഥിതിസംരക്ഷണവും എന്ന വിഷയത്തില്‍ ഡോ. ടി.എൻ. സീമ സംസാരിച്ചു. കണ്ണൂരിനൊരു ഹരിതകവചം പ്രവര്‍ത്തനപഥം പി. ജയരാജൻ അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം. പ്രകാശന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി. സുമേഷ് സ്വാഗതവും കെ.വി. ഗോവിന്ദന്‍ നന്ദിയും പറഞ്ഞു. കുടിവെള്ളക്ഷാമമില്ലാത്ത പരിസ്ഥിതിസൗഹൃദ ജില്ലയാക്കി കണ്ണൂരിനെ മാറ്റുന്നതിനാണ് പ്രഥമ പരിഗണന. ഇതിെൻറ മുന്നോടിയായി ഈ മാസം 13ന് മൊയാരം രക്തസാക്ഷി ദിനത്തില്‍ പുഴയറിയല്‍ പരിപാടി സംഘടിപ്പിക്കും. വളപട്ടണം, മാഹി, പെരുമ്പ, കുപ്പം പുഴകളിലൂടെ യാത്രയാണ് സംഘടിപ്പിക്കുന്നത്. പുഴപഠന റിപ്പോര്‍ട്ട് തയാറാക്കി മലിനീകരണം തടയാനും ശുദ്ധജലവാഹിനിയാക്കാനുമുള്ള നടപടി സ്വീകരിക്കും. മേയ് 19, 20 തീയതികളില്‍ നായനാര്‍ ദിനത്തില്‍ ശുചീകരണപ്രവൃത്തി നടത്തും. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രത്തിലേക്ക് മാറ്റും. കിണര്‍ റീചാര്‍ജിങ് നടത്തി കുടിവെള്ളക്ഷാമം പരിഹരിക്കാനും ഭൂഗര്‍ഭജല സാധ്യത വര്‍ധിപ്പിക്കുകയുംചെയ്യും. ജൂണ്‍ അഞ്ചിന് മുഴുവന്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളില്‍ മാവ്, പ്ലാവ് തൈകൾ നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ തൈകളുടെ ഉല്‍പാദനം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story