Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇടിമിന്നലേറ്റ്​ ...

ഇടിമിന്നലേറ്റ്​ മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന്​ സർക്കാർ സഹായംനൽകും

text_fields
bookmark_border
കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം ഇടിമിന്നലേറ്റ് മരിച്ച ബളാൽ മരുതംകുളത്തെ പ്ലസ് ടു വിദ്യാർഥി സുധീഷി​െൻറ വീട് മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചു. ഞായറാഴ്ച രാവിലെയാണ് മന്ത്രിയും സംഘവും മരുതംകുളത്തെ വീട്ടിലെത്തിയത്. സുധീഷി​െൻറ മാതാവ് കമല, സഹോദരി സുനിത, മുത്തശ്ശി ജാനകി എന്നിവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വീടി​െൻറ ശോച്യാവസ്ഥ അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെട്ടു. സുധീഷി​െൻറ കുടുംബത്തിന് ധനസഹായം അനുവദിക്കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തിലുണ്ടാകുമെന്നും തുക യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. തകർന്ന് ഗതാഗതയോഗ്യമല്ലാതായ മരുതംകുളം-ദേവഗിരി റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിക്കുമെന്നും സി.പി.െഎ ജില്ല കമ്മിറ്റിയംഗം സുനിൽ മാടക്കൽ, സി.പി.െഎ ലോക്കൽ െസക്രട്ടറി ഷാജൻ പൈങ്ങോത്ത്, സി.പി.എം നേതാക്കളായ കെ. ദാമോദരൻ, പി.കെ. രാമചന്ദ്രൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story