Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 11:03 AM IST Updated On
date_range 6 May 2018 11:03 AM ISTദരിദ്രമാതാവിെൻറ പുത്രൻ പ്രധാനമന്ത്രിയായതോടെ കോൺഗ്രസ് 'ദാരിദ്ര്യം' പറയൽ നിർത്തി- ^മോദി
text_fieldsbookmark_border
ദരിദ്രമാതാവിെൻറ പുത്രൻ പ്രധാനമന്ത്രിയായതോടെ കോൺഗ്രസ് 'ദാരിദ്ര്യം' പറയൽ നിർത്തി- -മോദി മംഗളൂരു: ദാരിദ്ര്യനിർമാർജനത്തെക്കുറിച്ച് ആവർത്തിച്ച് ഉരുവിട്ടതല്ലാതെ കോൺഗ്രസിന് രാജ്യത്തെ പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രകുടുംബത്തിൽനിന്നുള്ള ആരും കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് പ്രധാനമന്ത്രിയുമായില്ല. എന്നാൽ, ഒരു ദരിദ്രമാതാവിെൻറ പുത്രൻ പ്രധാനമന്ത്രിയായതോടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് കോൺഗ്രസ് അവസാനിപ്പിച്ചുവെന്ന് തുംകുരുവിലും മംഗളൂരുവിലും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണറാലികളിൽ സംസാരിക്കവേ മോദി പറഞ്ഞു. ഇന്ദിര ഗാന്ധി മുതൽ പ്രധാനമന്ത്രിമാർ പാവങ്ങളെ നുണപറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ഏഴു ദശകങ്ങളായി കർഷകപ്രശ്നങ്ങൾ വിസ്മൃതിയിലായിരുന്നു. കർണാടകയിലും അതാവർത്തിക്കുന്നു. കേന്ദ്രത്തിലെന്നപോലെ ഈ സംസ്ഥാനത്തും കോൺഗ്രസിന് കനത്ത ശിക്ഷ നൽകാനുള്ള അവസരമായി ജനങ്ങൾ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം. എന്തും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന കോൺഗ്രസ് മഹാദായി ജലതർക്കെത്തയും ആ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. 2007ൽ ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മഹാദായി നദീജലം പങ്കുവെക്കില്ലെന്ന് പ്രഖ്യാപിച്ചത് സോണിയ ഗാന്ധിയാണ്. ഇപ്പോൾ സ്വീകരിക്കുന്ന സമീപനം കോൺഗ്രസിെൻറ തനിനിറമാണ് വ്യക്തമാക്കുന്നത്. േമയ് 15ന് വോട്ട് എണ്ണുന്നതോടെ കർണാടക ജനതയും കോൺഗ്രസിനെ കൈവിട്ടതിെൻറ വിധിവരും. അതോടെ, പഞ്ചാബ്, പുതുച്ചേരി പരിവാറായി കോൺഗ്രസ് ഒതുങ്ങും. ഗഡകിലും തുംകുരുവിലും റാലികളിൽ പങ്കെടുത്തശേഷം രാത്രി ഏഴിനാണ് പ്രധാനമന്ത്രി മംഗളൂരു നെഹ്റു മൈതാനിയിലെ വേദിയിലെത്തിയത്. തുളുവിൽ അഭിവാദ്യം ചെയ്ത് പ്രസംഗം തുടങ്ങിയതോടെ സദസ്സിൽ 'മോദിജീ കീ ജയ്' വിളികളുടെ അലമാലയുയർന്നു. നളിൻകുമാർ കട്ടീൽ സംസാരിച്ചു. ദക്ഷിണ കന്നട ജില്ലയിലെ എട്ടു ബി.ജെ.പി സ്ഥാനാർഥികൾ മോദിയുടെ വേദിയിൽ ജനാവലിയെ അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story