Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 10:38 AM IST Updated On
date_range 6 May 2018 10:38 AM ISTകോർപറേഷൻ കൗണ്‍സില്‍ യോഗം സബ്രജിസ്ട്രാർ ഒാഫിസിലെ ബെഞ്ച് തകർന്ന് മരണം: വത്സരാജിെൻറ കുടുംബത്തിന് സഹായം നൽകണം
text_fieldsbookmark_border
കണ്ണൂര്‍: കാടാച്ചിറ സബ്രജിസ്ട്രാര്‍ ഓഫിസില്‍ ബെഞ്ച് തകര്‍ന്ന് അപകടത്തില്‍പെട്ട് മരിച്ച വത്സരാജിെൻറ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കോർപറേഷൻ കൗണ്‍സില്‍ യോഗത്തില്‍ അടിയന്തരപ്രമേയം. ഏപ്രില്‍ 18നായിരുന്നു വത്സരാജിെൻറ മരണത്തിന് കാരണമായ അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മംഗളൂരുവിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ചികിത്സക്കായി ഏതാണ്ട് അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു. ചികിത്സ ചെലവ് വഹിക്കുന്ന കാര്യം വകുപ്പ് മന്ത്രി പരിഗണിക്കുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെയും ഒരുസഹായവും നല്‍കിയില്ല. ഇതിെൻറ അടിസ്ഥാനത്തില്‍ വത്സരാജിെൻറ കുടുംബത്തിന് ഉടൻ സഹായം അനുവദിക്കണമെന്ന് അടിയന്തരപ്രമേയത്തിലൂടെ കൗണ്‍സിലര്‍ കെ. പ്രകാശന്‍ മാസ്റ്ററാണ് ആവശ്യമുന്നയിച്ചത്. പ്രമേയത്തില്‍ ഭേദഗതി വരുത്തി കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കണമെന്ന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യണമെന്ന് കൗണ്‍സിലര്‍ ടി.ഒ. മോഹനന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ഭേദഗതി വരുത്താന്‍ താൽപര്യപ്പെടുന്നിെല്ലന്ന് മേയര്‍ മറുപടി പറഞ്ഞു. പിന്നീട് നടന്ന ചര്‍ച്ചയില്‍ കുടുംബത്തിന് ആവശ്യമായ സഹായം പെട്ടെന്നുതന്നെ നല്‍കണമെന്ന ആവശ്യവുമായി ഭേദഗതിയോടെ പ്രമേയം അംഗീകരിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ 2017 മുതല്‍ അപേക്ഷ സമര്‍പ്പിച്ച് ക്ഷേമപെന്‍ഷന് അര്‍ഹതനേടിയവര്‍ക്ക് ഇപ്പോഴും പെന്‍ഷന്‍ ലഭ്യമാകുന്നില്ലെന്ന് സി. എറമുള്ളാന്‍ പറഞ്ഞു. പുതിയ അപേക്ഷകര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്തതില്‍ നടപടി സ്വീകരിച്ച് പരിഹാരം കാണുമെന്നും മേയര്‍ അറിയിച്ചു. പി.എം.എ.വൈ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ കൃത്യമായി വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന പരാതിയും യോഗത്തില്‍ ഉയര്‍ന്നു. നീര്‍ച്ചാലിലെ അമ്മായിത്തോട് പരിസരത്ത് പുലിമുട്ട് നിര്‍മിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പുലിമുട്ട് സ്ഥാപിക്കുന്നതില്‍നിന്ന് തോട്ടട ഒഴിവാക്കി പയ്യാമ്പലം, ആയിക്കര എന്നീ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യം പരിഗണിച്ച് ആയിക്കര ഒഴിവാക്കി നീര്‍ച്ചാലിലെ അമ്മായിത്തോടില്‍ പുലിമുട്ട് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭരണാനുമതി ലഭിച്ച തുകയില്‍ മൂന്ന്് പുലിമുട്ട് സ്ഥാപിക്കല്‍ അപര്യാപ്തമാണെന്ന് ഹാർബര്‍ എൻജിനീയറിങ് വിലയിരുത്തിയ സാഹചര്യത്തിലാണ് തോട്ടട ഒഴിവാക്കിയത്. ചേലോറ സോണല്‍ പരിധിയില്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വേനല്‍കാലത്ത് തീ പടരാതിരിക്കാന്‍ ശാശ്വത പരിഹാരവും യോഗം അംഗീകരിച്ചു. മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉർപാദിപ്പിക്കുന്ന യൂനിറ്റ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, പ്ലാസ്റ്റിക് ഒഴികെയുള്ള അജൈവമാലിന്യങ്ങള്‍ ക്യാപ് ചെയ്ത് സംസ്‌കരണം നടത്താൻ സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക, ഡസ്റ്റ് റിവ്യൂവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, താൽക്കാലിക പരിഹാരമെന്ന നിലയില്‍ മണ്ണിട്ട് മൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക എന്നീ നിർദേശങ്ങളാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുന്നോട്ടുവെച്ചത്. വീട് നിർമിക്കുന്നതിനുള്ള തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വർധിപ്പിച്ച് രണ്ടുലക്ഷം രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനത്തിലും പ്രതിപക്ഷ അംഗങ്ങള്‍ തര്‍ക്കം ഉന്നയിച്ചു. 87 അജണ്ടകളും 33 സപ്ലിമെൻററി അജണ്ടകളും കോർപറേഷന്‍ കൗണ്‍സില്‍ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story