Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കൂട്ടർ...

സ്​കൂട്ടർ വഴിമാറ്റിയെങ്കിലും അപകടം വഴിമാറിയില്ല; ഗൃഹനാഥ​െൻറ മരണം നാടിനെ നടുക്കി

text_fields
bookmark_border
കണ്ണൂർ: കൺമുന്നിൽ കണ്ട അപകടത്തിൽനിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ വഴിമാറ്റിയെങ്കിലും കുഞ്ഞിമുഹമ്മദിനെ മരണം തട്ടിയെടുത്തു. വ്യാഴാഴ്ച വൈകീട്ട് ആേറാടെ താേഴചൊവ്വ കീഴ്ത്തള്ളി കൈനാട്ടിയിലാണ് കണ്ടുനിന്നവരുടെ കണ്ണുനനയിച്ച ബൈക്കപകടം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുടുക്കിമൊട്ടയിലെ കുഞ്ഞിമുഹമ്മദ് ത​െൻറ മുന്നിലുണ്ടായിരുന്ന നാഷനൽ പെർമിറ്റ് ലോറിയിൽനിന്ന് കെട്ടഴിഞ്ഞ് സാധനങ്ങൾ റോഡിൽ വീഴുന്നത് ശ്രദ്ധയിൽപെട്ടതോടെ സ്കൂട്ടർ അൽപം മാറ്റിയൊടിച്ചു. ഇൗ സമയം എതിരെവന്ന ബസ് കുഞ്ഞിമുഹമ്മദി​െൻറ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തിനിടയാക്കിയ ബസും ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story