Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസബ്​ രജിസ്​ട്രാർ...

സബ്​ രജിസ്​ട്രാർ ഒാഫിസിലെ​ ​െബഞ്ച്​ തകർന്ന്​ മരണം: കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം ^സതീശൻ

text_fields
bookmark_border
സബ് രജിസ്ട്രാർ ഒാഫിസിലെ െബഞ്ച് തകർന്ന് മരണം: കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം -സതീശൻ കണ്ണൂർ: കാടാച്ചിറ സബ് രജിസ്ട്രാർ ഓഫിസിൽ കാത്തിരിക്കുന്നതിനിടെ ബെഞ്ച് മറിഞ്ഞുവീണ് മരിച്ച കാപ്പാട് സി.പി സ്റ്റോറിന് സമീപത്തെ വത്സരാജി​െൻറ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകണമെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. സർക്കാർ ഓഫിസിൽ വരുന്നവർക്ക് ഇരിക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്നതും സർക്കാർ സേവനത്തി​െൻറ ഭാഗമാണ്. തകർന്നുവീഴാറായ ബെഞ്ച് മാറ്റാത്തത് ഉദ്യോഗസ്ഥരുടെയും സർക്കാർസംവിധാനത്തി​െൻറയും ഗുരുതരമായ വീഴ്ചയാണ്. ഉദ്യോഗസ്ഥരുടെ ഗുരുതരമായ അലംഭാവമാണ് വത്സരാജി​െൻറ ജീവൻ അപഹരിച്ചത്. പ്രായമായ അമ്മയും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തി​െൻറ ഏക അത്താണിയാണ് വത്സരാജ്. അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുംമൂലം മരിച്ച വത്സരാജി​െൻറ കുടുംബത്തെ പൂർണമായും സംരക്ഷിക്കാൻ ജില്ല ഭരണകൂടം അടിയന്തരമായി തയാറാവണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story