Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ടൽ കാട്ടിലേക്ക്...

കണ്ടൽ കാട്ടിലേക്ക് ഗുഡ്സ് ഓട്ടോ മറിഞ്ഞു; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
പാപ്പിനിശ്ശേരി: എതിരെവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഗുഡ്സ് ഓട്ടോ കണ്ടൽകാട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ വയനാട് സ്വദേശി തൻവീറിന് (23) പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.30ഒാടെ പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലക്ക് സമീപമാണ് അപകടം നടന്നത്. റോഡിൽനിന്ന് തെന്നി കണ്ടൽ കാട്ടിലേക്ക് വീണ ഓട്ടോ തങ്ങിനിന്നതിനാലാണ് ചതുപ്പിലേക്ക് വീഴാതിരുന്നത്. കാസർകോട്ടുനിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപെട്ടത്. തൻവീർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story