Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:30 AM IST Updated On
date_range 4 May 2018 10:30 AM ISTകാടകത്തെ പവിഴമുത്തുകൾക്ക് അഭിമാനനേട്ടം
text_fieldsbookmark_border
കേളകം: ആറാം വർഷവും നൂറുമേനി കൊയ്ത് ആറളംഫാം ഹൈസ്കൂൾ പരിമിതികളെ വിജയമാക്കി മാറ്റി. ജില്ലയിൽ ആദിവാസി കുട്ടികൾ മാത്രം പഠിക്കുന്ന ഏക വിദ്യാലയമായ ഫാം ഹൈസ്കൂളിെൻറ നേട്ടം പൊതുവിദ്യാഭ്യാസ വകുപ്പിനും പട്ടികവർഗ വികസന വകുപ്പിനും അഭിമാനമായി. ഇത്തവണ പരീക്ഷ എഴുതിയ 34 കുട്ടികളിൽ 20 ആൺകുട്ടികൾക്കും 14 പെൺകുട്ടികൾക്കും 60 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചതും വിജയത്തിളക്കം കൂട്ടി. എട്ടുവിഷയത്തിൽ എ പ്ലസും രണ്ടു വിഷയത്തിൽ എ േഗ്രഡുമായി പെൺകുട്ടികളിൽ ജിതിനയും ഏഴു വിഷയത്തിൽ എ പ്ലസുമായി ആൺകുട്ടികളിൽ രഞ്ജിത്തും അഭിമാനമായി. ഫാം സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതിനുശേഷം കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയതും ഇത്തവണയാണ്. മുൻകാലങ്ങളിലെ മികവ് നിലനിർത്തുന്നതിനായി ഇത്തവണ ജില്ലപഞ്ചായത്തും പട്ടികവർഗ വികസന വകുപ്പും ആറളം ഗ്രാമപഞ്ചായത്തും ആദിവാസി പുനരധിവാസ മിഷനും അധ്യാപകരും സ്കൂൾ പി.ടി.എയും നടത്തിയ ശ്രദ്ധയും പരിചരണവുമാണ് മികച്ചവിജയത്തിലേക്ക് നയിച്ചത്. പരീക്ഷക്കുമുമ്പ് ഒരുമാസക്കാലം കുട്ടികളെ സ്കൂളിൽ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് ക്ലാസുകൾ നൽകി. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുമായി പ്രഭാത ഭക്ഷണത്തിനായി ഒരുകുട്ടിക്ക് ദിനംപ്രതി 30 രൂപയാണ് പട്ടികവർഗ വികസന വകുപ്പ് അനുവദിച്ചത്. കൂടാതെ സ്കൂളിൽതന്നെ താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റുമായി ഒന്നേകാൽ ലക്ഷത്തോളം രൂപയും വിനിയോഗിച്ചിരുന്നു. ഇത്തവണ ഫാം സ്കൂളിനെ ഹയർ സെക്കൻഡറിയായി ഉയർത്താനുള്ള നടപടിയും സ്വീകരിച്ചുവരുകയാണ്. നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി കൂടുതൽ കെട്ടിടങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിനും രണ്ടു കോടിയലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story