Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 11:02 AM IST Updated On
date_range 3 May 2018 11:02 AM ISTസ്പോർട്സിലൂടെ ആരോഗ്യം: സാഹസികമാസം പദ്ധതിയുമായി ജില്ല ഭരണകൂടം
text_fieldsbookmark_border
കണ്ണൂർ: പൊതുസമൂഹത്തിെൻറ കായികക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹസികമാസം പദ്ധതിയുമായി ജില്ല ഭരണകൂടം. മേയ് ആറ് മുതലുള്ള നാല് ഞായറാഴ്ചകളിൽ ജനകീയ പങ്കാളിത്തത്തോടെ സൈക്കിൾ റാലി, മാരത്തൺ, കയാക്കിങ്, നീന്തൽ എന്നീ കായികവിനോദ പരിപാടികളാണ് ആസൂത്രണംചെയ്തിരിക്കുന്നതെന്ന് കലക്ടർ മിർ മുഹമ്മദലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലക്ടറും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും ചേർന്ന് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഭക്ഷണരീതിയും ജീവിതശൈലിയും മൂലമുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും തരണംചെയ്യാൻ കായിക വിനോദങ്ങളിലേർപ്പെടുന്നതിലൂടെ സാധിക്കും. യുവാക്കൾക്കും കു ട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതിനാണ് അവധിക്കാലം പരിപാടിക്കായി െതരഞ്ഞെടുത്തത്. മേയ് ആറിന് കണ്ണൂർ മുതൽ മുഴപ്പിലങ്ങാട് വരെ നടക്കുന്ന സൈക്കിൾ റാലിയോടെ സാഹസികമാസത്തിന് തുടക്കമാവും. സൈക്കിളുമായി വരുന്ന ആർക്കും സൈക്കിൾ സവാരിയിൽ പങ്കാളികളാകാം. മുഴപ്പിലങ്ങാട് ബീച്ചിൽ മൂന്നു കിലോമീറ്റർ സൈക്കിൾമത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ല സ്പോർട്സ് കൗൺസിലിെൻറ സഹകരണത്തോടെയാണ് സൈക്കിൾ സവാരി. പൈതൃകനഗരമായ തലശ്ശേരിയിൽ മേയ് 13ന് സംഘടിപ്പിക്കുന്ന ഹെറിറ്റേജ് മാരത്തണാണ് സാഹസികമാസം പദ്ധതിയിലെ രണ്ടാമത്തെ പരിപാടി. 1.5 കിലോമീറ്ററായിരിക്കും ഇതിെൻറ ദൈർഘ്യം. തലശ്ശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടർട്ടിെൻറ പ്രതിമ, സെൻറ് പാട്രിക്സ് ചർച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങളിൽ സെൽഫി പോയൻറുകളും ഒരുക്കും. 200 രൂപയാണ് മാരത്തണിെൻറ ഫീസ്. മേയ് 20ന് നീന്തൽേപ്രമികൾക്കായി വളപട്ടണം പുഴയിൽ പറശ്ശിനിേക്രാസ് എന്ന പേരിൽ നീന്തൽയജ്ഞം നടക്കും. പറശ്ശിനിക്കടവിൽ ആരംഭിക്കുന്ന നീന്തൽമത്സരം വളപട്ടണം പുഴയിൽ അവസാനിക്കും. 570 മീറ്റർ വീതിയുള്ള പറശ്ശിനിേക്രാസ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയിട്ടുണ്ട്. നീന്തൽ പരിശീലനത്തിനുള്ള അവസരവും അന്നേദിവസമുണ്ടാവും. സാഹസികമാസം പദ്ധതിയുടെ അവസാനവാരമായ മേയ് 27ന് നടത്തുന്ന കയാക്കിങ് പയ്യന്നൂരിനടുത്തുള്ള കവ്വായി പുഴയിൽ നടക്കും. കവ്വായിയിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യ ത്തോടെയാണ് ഇവിടെ പരിപാടി സംഘടിപ്പിക്കുന്നത്. പ്രിയപ്പെട്ടവർക്കും അർഹതപ്പെട്ടവർക്കും സൈക്കിൾ ദാനംചെയ്യാൻ വ്യക്തികൾക്കും സംഘ ടനകൾക്കും അവസരമൊരുക്കുന്ന പരിപാടി മേയ് നാലിന് കലക്ടർ ഉദ്ഘാടനംചെയ്യും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.വി. പവിത്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story