Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതീരദേശപാത: തുടർനടപടികൾ...

തീരദേശപാത: തുടർനടപടികൾ നിലച്ചു

text_fields
bookmark_border
പയ്യന്നൂർ: ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമിക്കുന്ന തീരദേശ ഹൈവേയുടെ തുടർനടപടികൾ നിലച്ചു. പ്രാരംഭപ്രവൃത്തി മാത്രമാണ് നടന്നത്. പാതനിർമാണവുമായി ബന്ധപ്പെട്ട് രാമന്തളി ഗ്രാമപഞ്ചായത്തിലെ ഓലക്കാൽ കടവ് പാലത്തി​െൻറ ബോറിങ്ങും മറ്റും പൂർത്തിയാക്കിയെങ്കിലും തുടർനടപടി നിലക്കുകയായിരുന്നു. 12 മീറ്റർ വീതിയായിരിക്കും പാതക്കുണ്ടാവുക. നിലവിലുള്ള റോഡ് എട്ടുമീറ്ററാണ്. ഈ റോഡി​െൻറ ഇരുഭാഗങ്ങളിൽനിന്നും രണ്ടുമീറ്റർ വീതം ഏറ്റെടുത്താൽ മാത്രമെ വികസിപ്പിക്കാനാവൂ. നാവിക അക്കാദമിയുമായി ബന്ധപ്പെട്ട് 1983ൽ നിർമിച്ചതാണ് പുന്നക്കടവ്-കുന്നരു-പാലക്കോട് റോഡ്. അന്ന് സൗജന്യമായാണ് സ്ഥലം വിട്ടുനൽകിയത്. നിലവിൽ പാത വികസനത്തിന് നാട്ടുകാർ സൗജന്യമായി സ്ഥലം നൽകാനിടയില്ല. മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവേണ്ടിവരും. ഇതും പദ്ധതി നീളാൻ കാരണമാവും. ഈ വർഷത്തെ ബജറ്റിൽ തുക അനുവദിച്ചിട്ടില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ അടിയന്തരനടപടി സ്വീകരിച്ചാൽ മാത്രമെ പാതനിർമാണം തുടങ്ങാനാവുകയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിബന്ധമാവുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story