Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:29 AM IST Updated On
date_range 1 May 2018 10:29 AM ISTകർഷക തൊഴിലാളി അംശാദായ ക്യാമ്പ്
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളിൽ നിന്ന് 2018--19 സാമ്പത്തിക വർഷത്തെ തുടർഗഡു അംശാദായം സ്വീകരിക്കുന്നതിന് ക്ഷേമനിധി ഉദ്യോഗസ്ഥർ മേയ്, ജൂൺ മാസങ്ങളിൽ വിവിധ വില്ലേജുകളിൽ ക്യാമ്പ് നടത്തും. രാവിലെ 11 മുതൽ മൂന്ന് വരെയാണ് ക്യാമ്പ്. തീയതി, വില്ലേജ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തിൽ: മേയ് നാലിന് അഴീക്കോട് (നോർത്ത്), അഴീക്കോട്(സൗത്ത്) വില്ലേജുകൾ- അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസ്. എട്ടിന് ചേലോറ, വലിയന്നൂർ - കണ്ണൂർ കോർപറേഷൻ സോണൽ ഓഫിസ് ചേലോറ. 10ന് മുണ്ടേരി, കാഞ്ഞിരോട് -മുണ്ടേരി ഗ്രാമപഞ്ചായത്ത് ഓഫിസ്. 14ന് അഞ്ചരക്കണ്ടി - അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ഓഫിസ്. 17ന് ഇരിവേരി, ചെമ്പിലോട് - ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ഓഫിസ്. 22ന് മക്രേരി, മാവിലായി - പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസ്. 24ന് കുഞ്ഞിമംഗലം - കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസ്. 26ന് ചെറുതാഴം - ചെറുതാഴം ഗ്രാമപഞ്ചായത്ത് ഓഫിസ്. 29ന് പാണപ്പുഴ - വിദ്യാമിത്രം യു.പി സ്കൂൾ, ഏര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story