Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 11:05 AM IST Updated On
date_range 31 March 2018 11:05 AM ISTതലശ്ശേരി സി.എച്ച് സെൻറർ തുറന്നു
text_fieldsbookmark_border
തലശ്ശേരി: ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെൻററിെൻറ സാന്ത്വനകേന്ദ്രം നിട്ടൂരിൽ നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സി.എച്ച് സെൻററുകൾക്ക് സാധിക്കേട്ടയെന്നും ഇൗ കേന്ദ്രം കേരളത്തിലെ എറ്റവും വലിയ സെൻററുകളിൽ ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച് സെൻറർ ചെയർമാൻ പി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ സെൻറർ പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം ചേലേരി, വി.പി. വമ്പൻ, മമ്പറം ദിവാകരൻ, അബ്ദുറഹ്മാൻ കല്ലായി, എ.കെ. ആബൂട്ടി ഹാജി, എ.പി. മഹമൂദ്, സി.കെ.പി. മമ്മു, പി.പി. ഹമീദ്, ഡോ. വി.കെ. രാജീവൻ, ഡോ. ബഷീർ, എൻ.എ. കരീം എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി റഹ്ദാദ് മൂഴിക്കര റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് സ്വാഗതവും കെ.പി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story