Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധവന്‍ പണിക്കര്‍...

മാധവന്‍ പണിക്കര്‍ മംഗളംപാടി അരങ്ങൊഴിഞ്ഞു

text_fields
bookmark_border
ചെറുവത്തൂർ: പൂരക്കളി- മറത്തുകളി രംഗത്ത് അതികായൻ പിലിക്കോട് പി.പി. . ആറരപ്പതിറ്റാണ്ടി​െൻറ ആത്മസമര്‍പ്പണത്തിന് തുടക്കംകുറിച്ച നീലേശ്വരം പാലേരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിരുവരങ്ങില്‍ തന്നെയായിരുന്നു കലാശം. 16ാം വയസ്സില്‍ ചല്ലനവും ചൊറയും ഉടുത്തുകെട്ടി ചാത്തമത്തെ കുഞ്ഞിക്കോരന്‍ പണിക്കരുമായി മറത്തുകളിച്ച 'ചെക്കന്‍' പൂരക്കളി- മറത്തുകളി രംഗത്ത് മറുവാക്കില്ലാത്ത വടവൃക്ഷമായിട്ടാണ് അരങ്ങൊഴിയുന്നത്. മറത്തുകളിയില്‍ മംഗളംപാടി അരങ്ങൊഴിയുന്ന നേരത്ത് മുഴക്കോത്ത് ചാലക്കാട്ട് ചെക്കിപ്പറ ഭാഗവതിക്ഷേത്രത്തെ പ്രതിനിധാനംചെയ്തെത്തിയ കുണിയന്‍ നാരായണ പണിക്കരാണ് പ്രതിയോഗി. ആലാപന സൗകുമാര്യത്തി​െൻറ ആള്‍രൂപവും സരസ വാക്പ്രയോഗങ്ങളും മറത്തുകളി രംഗത്ത് അദ്ദേഹത്തെ പകരക്കാരനില്ലാത്ത പ്രതിഭയാക്കി. സംസ്‌കൃതം വശമില്ലാത്ത സാധാരണക്കാരനെക്കൂടി ആസ്വാദകപക്ഷത്തെത്തിക്കുന്നതിന് വലിയ പങ്കുവഹിച്ചു. ഉടുത്തുകെട്ടി പന്തലിറങ്ങുന്ന മാധവന്‍ പണിക്കരുടെ നാവിലൂടെ നാടന്‍ പാട്ടുകള്‍ മുതല്‍ ആധുനിക കവിതകള്‍വരെ ഒഴുകിയെത്തുമെന്നതാണ് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കിയത്. സവര്‍ണര്‍ കൈയടക്കിവെച്ച സംസ്‌കൃതത്തെ അതി​െൻറ സാത്വികഭാവത്തില്‍ മറത്തുകളിയിലൂടെ കീഴാളരുടെ കാവുകളിലെത്തിക്കുന്നതിനും ആസ്വാദകമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുന്നതിനും മാധവന്‍ പണിക്കര്‍ ത​െൻറ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. അച്ഛന്‍ വയലില്‍ കുഞ്ഞിരാമന്‍ പണിക്കരുടെ കീഴില്‍ സംസ്‌കൃതത്തിലെ പ്രാഥമിക പാഠമായ സിദ്ധരൂപവും ലഘുകാവ്യങ്ങളായ --------ശ്രീരാമമോദന്തവും---------- കൃഷ്ണവിലാസവും ഒപ്പം രഘുവംശവും വശത്താക്കി. ശേഷം സാഹിത്യശിരോമണി പുത്തിലോട്ടെ പി. ഗോവിന്ദന്‍ നമ്പൂതിരിയുടെ അടുത്തായിരുന്നു ഉപരിപഠനം. കണ്ടോത്ത് കൂര്‍മ്പ ഭഗവതി ക്ഷേത്രം 21ാം വയസ്സില്‍ പൂരക്കളി-മറത്തുകളിയിലെ പരമോന്നത ബഹുമതിയായ വീരശൃംഖലയും പണിക്കര്‍ പദവിയും നല്‍കി മാധവനെ ആദരിച്ചു. അവിവാഹിതനായ ഒരാള്‍ക്ക് ഇൗ ബഹുമതി ലഭിക്കുന്നത് ആദ്യമായിരുന്നു. മറത്തുകളി രംഗത്തെ കുലപതി രാമന്തളി എം. കൃഷ്ണന്‍ പണിക്കരായിരുന്നു അന്ന് മറത്തുകളി പന്തലില്‍ മാധവ​െൻറ പ്രതിയോഗി. തുടര്‍ന്നിങ്ങോട്ട് നെല്ലിക്കാതുരുത്തി കഴകം, രാമവില്യം കഴകം, കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം, കുഞ്ഞിമംഗലം അണീക്കര പൂമാല ഭഗവതിക്ഷേത്രം, കുണിയന്‍പറമ്പത്ത് ഭഗവതി ക്ഷേത്രം, കരക്കക്കാവ് ഭഗവതി ക്ഷേത്രം, തായിനേരി കുറിഞ്ഞി ക്ഷേത്രം, മുഴക്കോം ചെക്കിപ്പാറ ഭഗവതി ക്ഷേത്രം. കുട്ടമത്ത് പൂമാല ക്ഷേത്രം, പരവന്തട്ട ഉദയപുരം ക്ഷേത്രം, കൊഴമ്മല്‍ മുണ്ട്യ ദേവസ്ഥാനം, കരിവെള്ളൂര്‍ വാണിയില്ലം ക്ഷേത്രം തുടങ്ങി ഒട്ടേറേ ക്ഷേത്രങ്ങളില്‍ ത​െൻറ പാണ്ഡിത്യം പ്രകടമാക്കി. പൂരക്കളി -മറത്തുകളിരംഗത്തെ മികവിന് ഒട്ടേെറ പുരസ്‌കാരങ്ങളും മാധവന്‍ പണിക്കരെ തേടിയെത്തിയിട്ടുണ്ട്. 1988ല്‍ സംഗീതനാടക അക്കാദമിയുടെ നാടന്‍കലക്കുള്ള അവാര്‍ഡ്, 2005ല്‍ കൊടക്കാട് കലാനികേതനത്തി​െൻറ മറത്തുകളി ആചാര്യനുള്ള പുരസ്‌കാരം, അതേ വര്‍ഷം ഫോക്ലോര്‍ അക്കാദമിയുടെ ഫെലോഷിപ് തുടങ്ങിയവ ഇദ്ദേഹത്തെ തേടിയെത്തി. 1989ല്‍ കേരള സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, ഫോക്ലോര്‍ അക്കാദമിയില്‍ നോമിനിയായും പ്രവര്‍ത്തിച്ചു. ഉത്തരകേരളത്തിലെ ക്ഷേത്രമതിലകത്ത് തളച്ചിടപ്പെട്ട പൂരക്കളി-മറത്തുകളിയെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും പരിചയപ്പെടുത്തുന്നതില്‍ മാധവന്‍ പണിക്കര്‍ നേതൃത്വം നൽകിയിരുന്നു. മറത്തുകളി വേദിയില്‍ അവതരിപ്പിക്കുന്ന കാവ്യ, നാടക, അലങ്കാര പ്രയോഗങ്ങളില്‍ തേൻറതായ ശൈലി സൃഷ്ടിച്ചെടുത്ത് ആസ്വാദകരെ തന്നോടടുപ്പിച്ച് നിര്‍ത്താന്‍ മാധവന്‍ പണിക്കര്‍ക്ക് സാധിച്ചു. പൂരക്കളി-മറത്തുകളി രംഗത്ത് മാധവന്‍ പണിക്കര്‍ക്ക് പകരം മാധവന്‍ പണിക്കര്‍ മാത്രമേയുള്ളൂവെന്നത് യാഥാര്‍ഥ്യം. ത​െൻറ 81 വര്‍ഷത്തെ ജീവിതത്തില്‍ 65 വര്‍ഷവും പൂരക്കളി- മറത്തുകളിക്കായി സമര്‍പ്പിച്ച അധികായന് 30ലേെറ ശിഷ്യന്മാരുണ്ട്. ആറരപ്പതിറ്റാണ്ട് പൂരക്കളി- മറത്തുകളി ആത്മസമര്‍പ്പണംപോലെ കൊണ്ടുനടന്ന മാധവന്‍ പണിക്കര്‍ തന്നിലെ അറിവുകള്‍ പിലിക്കോട് കരപ്പാത്തെ ഗുരുകുല തുല്യമായ വീട്ടില്‍നിന്ന് പുതിയതലമുറക്ക് പകർന്നുനൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story