Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസുകാർ ദൈവമല്ല,...

പൊലീസുകാർ ദൈവമല്ല, മനുഷ്യർ ^എ.ഡി.ജി.പി സന്ധ്യ

text_fields
bookmark_border
പൊലീസുകാർ ദൈവമല്ല, മനുഷ്യർ -എ.ഡി.ജി.പി സന്ധ്യ കണ്ണൂര്‍: ദൈവത്തെപോലെയാണ് ജനം പൊലീസുകാരെ കാണുന്നതെന്നും എന്നാൽ, പൊലീസുകാർ ദൈവങ്ങളല്ലെന്നും െവറും മനുഷ്യർ മാത്രമാെണന്നും എ.ഡി.ജി.പി ബി. സന്ധ്യ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ 35-ാം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരാളെ തടഞ്ഞുവെക്കാനും അറസ്റ്റ് ചെയ്യാനും മറ്റാര്‍ക്കും അധികാരമില്ല. പൊലീസിന് മാത്രമാണുള്ളത്. അതുകൊണ്ടാണ് ജനങ്ങള്‍ പൊലീസുകാരെ ദൈവത്തെപോലെ കാണുന്നത്. പൊലീസുകാര്‍ ദൈവമല്ല, മനുഷ്യരാണ്. അതുകൊണ്ട് ചെറിയവീഴ്ചകൾ സ്വാഭാവികവുമാണ്. െപാലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ ഭാഗത്തുനിന്ന് പാകപ്പിഴകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ശരിയായ പരിശീലനത്തി​െൻറ കുറവാണ്. ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ ജനങ്ങളുടെ കണ്ണിലുണ്ണിയായിരിക്കും. 25 വര്‍ഷംകൊണ്ട് സംസ്ഥാനത്ത് ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ പദ്ധതി എല്ലാ സ്‌റ്റേഷനിലേക്കും വ്യാപിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഒമ്പതുവര്‍ഷം കൊണ്ടുതന്നെ അത് പൂര്‍ത്തിയാക്കി. സന്തോഷകരമായ നേട്ടമാണത്. 24 മണിക്കൂറും ഉദ്യോഗസ്ഥർ കര്‍ത്തവ്യത്തിലാണ്. അതുകൊണ്ടുതന്നെ അവരില്‍ മേനാസംഘര്‍ഷവും വര്‍ധിക്കുന്നുണ്ട്. അതിനാല്‍ ഉദ്യോഗസ്ഥരില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന സംഘര്‍ഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ െപാലീസുകാര്‍ക്കിടയില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്നും ബി. സന്ധ്യ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലയുടെ പ്രത്യേകസാഹചര്യം പരിഗണിച്ച് ജില്ല പൊലീസി​െൻറ അംഗസംഖ്യ വർധിപ്പിച്ച് ഡ്യൂട്ടിഭാരം ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, മുഴുവന്‍ പൊലീസ് സ്‌റ്റേഷനിലും എട്ടു മണിക്കൂര്‍ ജോലിസമ്പ്രദായം നടപ്പിലാക്കുക, സബ് ഡിവിഷന്‍ ഓഫിസുകളില്‍ ആവശ്യമായ അംഗസംഖ്യ വര്‍ധിപ്പിക്കുക തുടങ്ങിയവ സമ്മേളനത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധിസമ്മേളനത്തിൽ കെ.പി.ഒ.എ ജില്ല പ്രസിഡൻറ് ടി.കെ. രത്‌നകുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് മുഖ്യപ്രഭാഷണം നടത്തി. കെ. മഹേഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. സി.വി. തമ്പാന്‍ അനുസ്മരണപ്രമേയം അവതരിപ്പിച്ചു. പ്രജീഷ് തോട്ടത്തില്‍, പി.പി. സദാനന്ദന്‍, കെ.ജി. പ്രകാശ് കുമാര്‍, കെ. രാജേഷ്, പി.ആര്‍. മനോജ്, ഒ.വി. ജനാര്‍ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story