Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവരൾച്ച ബാധിത ജില്ലകളിൽ...

വരൾച്ച ബാധിത ജില്ലകളിൽ കണ്ണൂരും: കുടിവെള്ള​െമത്തിക്കാനുള്ള പ്രവർത്തനം ഉൗർജിതമാക്കി

text_fields
bookmark_border
കണ്ണൂർ: കണ്ണൂരിനെ വരള്‍ച്ചബാധിത ജില്ലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പി​െൻറയും നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലയില്‍ നേരത്തേ സ്ഥാപിച്ചിട്ടുള്ള 650 വാട്ടര്‍ കിയോസ്‌ക്കുകളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ നേരിട്ട് കുടിവെള്ളമെത്തിക്കാനാണ് തീരുമാനം. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രായോഗിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. കുടിവെള്ള വിതരണത്തിനായി മാര്‍ച്ച് 31വരെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 5.5 ലക്ഷം, നഗരസഭകള്‍ക്ക് 11 ലക്ഷം, കോര്‍പറേഷന് 16.5 ലക്ഷം എന്നിങ്ങനെ തുക ചെലവഴിക്കാന്‍ തദ്ദേശ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ ടാങ്കറുകൾ വഴി വെള്ളം വിതരണം ചെയ്യാന്‍ തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ ഈ തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാം. ഏപ്രില്‍ ഒന്നുമുതല്‍ മേയ് 31വരെയുള്ള കാലയളവില്‍ കുടിവെള്ള വിതരണത്തിന് ഗ്രാമ പഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 16.5 ലക്ഷവും കോര്‍പറേഷന് 22 ലക്ഷം രൂപയും ഇങ്ങനെ വിനിയോഗിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ വരള്‍ച്ച നേരിടുന്നതിനുള്ള നടപടി സംബന്ധിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story