Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:05 AM IST Updated On
date_range 29 March 2018 11:05 AM ISTസപ്ലൈകോ അഞ്ചു ദിവസം അടച്ചിടുന്നു; താലൂക്ക് സപ്ലൈ ഓഫിസറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും അഞ്ച് ദിവസം തുടർച്ചയായി സ്റ്റോക്കെടുപ്പിെൻറ പേരിൽ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ താലൂക്ക് അസി. സപ്ലൈ ഓഫിസർ ജോർജ് തോമസിനെ ഉപരോധിച്ചു. അവധിയാണെന്നറിയാതെ രാവിലെ തന്നെ നൂറുകണക്കിനാളുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലെത്തിയിരുന്നു. ആളുകൾ മടങ്ങിയതുകണ്ടാണ് കോൺഗ്രസ് പ്രവർത്തകർ സപ്ലൈ ഓഫിസിലെത്തി ഉപരോധിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി. ജനാർദനൻ, ഇ.ടി. രാജീവൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് രാഹുൽ ദാമോദരൻ, എം.വി. രവീന്ദ്രൻ, എം.എൻ. പൂമംഗലം എന്നിവരുടെ നേത്യത്വത്തിലായിരുന്നു ഉപരോധം. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഉപരോധക്കാരെ തടഞ്ഞു. ഇവർ ഓഫിസിനു പുറത്തു കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പിന്നീട് പ്രവർത്തകർ സപ്ലൈ ഓഫിസറുമായി ചർച്ച നടത്തി. സിവിൽ സപ്ലൈസും സപ്ലൈകോയുമായി ഒരു ബന്ധവുമില്ലെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നുമാണ് സപ്ലൈ ഓഫിസറുടെ നിലപാട്. ഹെഡ് ഓഫിസിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാമെന്ന ഉറപ്പിൽ പ്രവർത്തകർ പിരിഞ്ഞുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story