Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:02 AM IST Updated On
date_range 29 March 2018 11:02 AM IST50 ലക്ഷത്തിെൻറ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് അനുമതി
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലത്തിൽ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ദുരന്ത നിവാരണ വകുപ്പ് ഭരണാനുമതി നൽകി ഉത്തരവായി. തോട്ടട-ജവഹർ കോളനി റോഡ് (4.5 ലക്ഷം), തോട്ടട-കൈരളി കോളനി റോഡ് (4.5 ലക്ഷം), പാറോത്തുംചാൽ-പുതിയാണ്ടി റോഡ് (അഞ്ച് ലക്ഷം), പാറോത്തുംചാൽ-തലമുണ്ട വയൽ റോഡ് (അഞ്ച് ലക്ഷം) അനുവദിച്ചു. പുലിദൈവം കാവ്-കാഞ്ഞിരോട് സെൻട്രൽ എൽ.പി സ്കൂൾ റോഡ് (അഞ്ച് ലക്ഷം), എ.കെ.ജി റോഡ് (അഞ്ച് ലക്ഷം), തുമ്പത്തുംചാൽ-തലമുണ്ടവയൽ റോഡ് (അഞ്ച് ലക്ഷം), വലിയ വളപ്പിൽ-തലമുണ്ട റോഡ് (അഞ്ച് ലക്ഷം), കുറുവ അവേര കോളനി റോഡ് (ആറ് ലക്ഷം), അവേര കോളനി-എസ്.എൻ കോളജ് റോഡ് (അഞ്ച് ലക്ഷം) അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story