Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:02 AM IST Updated On
date_range 29 March 2018 11:02 AM ISTഎ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: സീഗൾസ് ക്രിക്കറ്റ് ക്ലബിന് മികച്ച ജയം
text_fieldsbookmark_border
തലശ്ശേരി: കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബ് പി.കെ. പ്രജീഷിെൻറ ഉജ്ജ്വല സെഞ്ച്വറിയുടെ (85 പന്തിൽ 100 റൺസ്) മികവിൽ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ 139 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സീഗൾസ് ക്രിക്കറ്റ് ക്ലബ് പ്രജീഷിെൻറ സെഞ്ച്വറിയുടെയും കെ.വി. ബിജുവിെൻറയും (68 റൺസ്) പി. ശ്രീജേഷിെൻറയും (56 റൺസ്) അർധ സെഞ്ച്വറിയുടെയും പിൻബലത്തിൽ നിശ്ചിത 45 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 301 റൺസെടുത്തു. ബ്രദേഴ്സ് ക്ലബിനുവേണ്ടി മുഹമ്മദ് സലീം 38 റൺസിനും ബിനീഷ് കോടിയേരി 47 റൺസിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടിയായി തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 33 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. ബ്രദേഴ്സ് ക്ലബിനുവേണ്ടി ഷാറൂഖ് ഫ്രാൻസിസ് 46 റൺസും സി.ഒ.ടി. അഹമ്മദ് ഫർസീൻ 41 റൺസും നേടി. സീഗൾസിന് വേണ്ടി മുഹമ്മദ് ആഷിഖ് 35 റൺസിന് മൂന്നു വിക്കറ്റും ജെ. ജംഷിദ് 27 റൺസിനും കെ.വി. ബിജു 47 റൺസിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പി.കെ. പ്രജീഷിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. വ്യാഴാഴ്ചത്തെ മത്സരത്തിൽ തലശ്ശേരി സീനിയർ സോണൽ ക്രിക്കറ്റ് അക്കാദമി കൊടുവള്ളി ജനുവിൻ െഗയ്സ് ക്രിക്കറ്റ് ക്ലബിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story