Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:56 AM IST Updated On
date_range 29 March 2018 10:56 AM ISTവാഹന മോഷണം: രണ്ടുേപർ കൂടി പിടിയിൽ
text_fieldsbookmark_border
കണ്ണൂർ: അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. അഴീക്കോട് തെക്കൻമാർകണ്ടിയിലെ ടി.കെ. സനീഷ് (28), മട്ടന്നൂർ കീച്ചേരിയിലെ കെ.പി. ജുനൈദ് (23) എന്നിവരെയാണ് ടൗൺ എസ്.െഎ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോെട സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. നേരത്തെ ചാലാട് സ്വദേശികളായ അസ്ഫർ, ഷാമുൽ, അബ്ദുൽ മുനീം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച എസ്.െഎയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് മൂന്നുപേർ പിടിയിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് സനീഷിനെയും ജുനൈദിെനയും പിടികൂടിയത്. നാറാത്തെ അസീസിെൻറ ഇന്നോവ കാർ മോഷണമാണ് പ്രതികളെ കുടുക്കിയത്. സനീഷ് കാർ വാടകക്കെടുത്ത് ഒരാഴ്ച കഴിഞ്ഞ് ഉടമയെ ഏൽപിച്ചു. ഇതിനിടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി. പിന്നീട് അസീസിെൻറ വീട്ടിൽനിന്ന് കാർ മോഷ്ടിക്കുകയായിരുന്നു. കാറുമായി ബംഗളൂരുവിലേക്ക് കടന്ന പ്രതികൾ അവിടെ വിൽപന നടത്തി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് മോഷ്ടിച്ച കാർ ബംഗളൂരുവിൽ നിന്ന് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിച്ചു. നഗരത്തിൽ നടന്ന മറ്റ് ചില വാഹന മോഷണവുമായി സംഘത്തിന് ബന്ധമുെണ്ടന്ന് പൊലീസ് പറഞ്ഞു. കൂടുതൽ തെളിവെടുപ്പിനായി കോടതിയിൽനിന്ന് പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story