Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: കടകള്‍ നഷ്​ടപ്പെടുന്ന വ്യാപാരികളും കുടുംബാംഗങ്ങളും ധർണ നടത്തി

text_fields
bookmark_border
കാസർകോട്: ദേശീയപാത വികസിപ്പിക്കുമ്പോൾ വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന ദേശീയപാതയോരത്തെ 13 യൂനിറ്റുകളിലെ വ്യാപാരികളും കുടുംബാംഗങ്ങളും തൊഴിലാളികളും പ്രതിഷേധ ധർണ നടത്തി. പാത വികസിപ്പിക്കുേമ്പാൾ കടകൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് തൊഴിൽസംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുക, ബാങ്ക് വായ്പകൾ എഴുതിത്തള്ളുക, ഷിഫ്റ്റിങ് ചാർജിനു പുറമേ കട നടത്തിയ വർഷം കണക്കാക്കി നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരത്തുക 25 ലക്ഷമായി ഉയർത്തുക, വ്യാപാരം നഷ്ടപ്പെടുന്ന വ്യാപാരികൾക്കോ മക്കൾക്കോ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് സർക്കാർ സർവിസുകളിൽ ജോലി അനുവദിക്കുക, വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികൾക്ക് നഷ്ടപരിഹാരവും തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തുക, സി.പി.സി.ആർ.െഎ ചൗക്കി മുതൽ വിദ്യാനഗർവരെ ബൈപാസ് നിർമിക്കാനുള്ള നടപടി സ്വീകരിക്കുക, സ്ഥലം എറ്റെടുത്തശേഷം അവശേഷിക്കുന്ന സ്ഥലത്ത് മാനദണ്ഡമില്ലാതെ കടകൾ പണിയുന്നതിന് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്. ജില്ലതല ഉദ്ഘാടനം മഞ്ചേശ്വരത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ. അഹമ്മദ്ഷരീഫ് നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് ബഷീർ കാനില അധ്യക്ഷത വഹിച്ചു. കാസർകോട് നടത്തിയ ധർണ ജില്ല ട്രഷറർ മാഹിൻ കോളിക്കര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.കെ. മൊയ്തീൻകുഞ്ഞി അധ്യക്ഷത വഹിച്ചു. നായന്മാർമൂലയിൽ ജില്ല സെക്രട്ടറി ടി.എ. ഇല്യാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം അഷറഫ് സുൽസൻ അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാലിൽ ജില്ല സെക്രട്ടറി ഗിരീഷ് ചീമേനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ടി.എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ചെർക്കളയിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ബി. മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. പൊയ്നാച്ചിയിൽ ജില്ല സെക്രട്ടറി കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അശോകൻ പൊയ്നാച്ചി അധ്യക്ഷത വഹിച്ചു. മൊഗ്രാൽപുത്തൂരിൽ ജില്ല വൈസ് പ്രസിഡൻറ് പൈക്ക അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ഹമീദ് അരമന അധ്യക്ഷത വഹിച്ചു. കുമ്പളയിൽ ജില്ല വൈസ് പ്രസിഡൻറ് ശങ്കരനാരായണ മയ്യ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വിക്രം പൈ അധ്യക്ഷത വഹിച്ചു. ഉപ്പളയിൽ സംസ്ഥാന കൗൺസിൽ അംഗം പി.കെ.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.എ. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പിലിക്കോട്ട് സമിതി ജില്ല വൈസ് പ്രസിഡൻറ് കെ.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി ടി.എം. ജോസ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരത്ത് ജില്ല വൈസ് പ്രസിഡൻറ് തോമസ് കാനാട്ട്് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എൻ. മഞ്ചുനാഥപ്രഭു അധ്യക്ഷത വഹിച്ചു. മാവുങ്കാലിൽ ജില്ല വൈസ് പ്രസിഡൻറ് സി. യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ഹംസ പാലക്കി അധ്യക്ഷത വഹിച്ചു. പുല്ലൂരിൽ ജില്ല സെക്രട്ടറി കെ.ജെ. സജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് സി.ടി. ലൂക്കോസ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story