Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:56 AM IST Updated On
date_range 29 March 2018 10:56 AM ISTവിഷു കൈത്തറി വസ്ത്രപ്രദർശന വിപണനമേള 31ന് തുടങ്ങും
text_fieldsbookmark_border
കണ്ണൂര്‍: വിഷുവിനോടനുബന്ധിച്ച് കേരളസര്‍ക്കാര്‍ കൈത്തറി ആൻഡ് വസ്ത്ര ഡയറക്ടറേറ്റ്, ജില്ല വ്യവസായകേന്ദ്രം, ഹാൻഡ്ലൂം ഡെവലപ്മെൻറ് കമ്മിറ്റി എന്നിവരുടെ ആഭിമുഖ്യത്തില്‍ മാർച്ച് 31 മുതല്‍ ഏപ്രില്‍ 14വരെ കൈത്തറി വസ്ത്രപ്രദര്‍ശനവും വിൽപനയും പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കും. ജില്ലയിലെ 30 സംഘങ്ങളും മറ്റു ജില്ലകളില്‍നിന്നായി 16 സംഘങ്ങളുമാണ് മേളയില്‍ പങ്കെടുക്കുകയെന്ന് ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി. അബ്ദുൽ മജീദ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് രാവിലെ 11ന് മന്ത്രി കെ.കെ. ശൈലജ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ആദ്യവിൽപന നിർവഹിക്കും. നാലിന് വൈകീട്ട് മൂന്നിന് ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാസ്റ്റര്‍ അഭിനന്ദ്, സംവിധായകന്‍ ടി. ദീപേഷ് എന്നിവരെ പി.കെ. ശ്രീമതി എം.പി ആദരിക്കും. എട്ടിന് ഏറ്റവും കൂടുതല്‍ പ്രൊഡക്ഷന്‍ ഇന്‍സെൻറീവ് വാങ്ങിയ വ്യക്തിയെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ആദരിക്കും. മന്ത്രി എ.സി. മൊയ്തീൻ മുഖ്യാതിഥിയാകും. ഇ.പി. ജയരാജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 11ന് ഒറ്റക്കൈകൊണ്ട് നെയ്ത്തുജോലി ചെയ്യുന്ന ശശിയെ കോർപറേഷൻ മേയർ ഇ.പി. ലത ആദരിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. മേളയില്‍നിന്ന് വാങ്ങുന്ന കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ഉണ്ടായിരിക്കും. കൂടാതെ 1000 രൂപ മുഖവിലയുള്ള തുണിത്തരങ്ങള്‍ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പണ്‍ നൽകും. നറുക്കെടുപ്പിലൂടെ 1000 രൂപ മുഖവിലയുള്ള തുണിത്തരങ്ങള്‍ ദിവസേന മൂന്നുപേര്‍ക്ക് സമ്മാനമായി നല്‍കും. 2017 വിഷു എക്‌സിബിഷനില്‍ 3.16 കോടി രൂപയുടെയും ഓണം എക്‌സിബിഷനില്‍ 6.5 കോടി രൂപയുടെയും ക്രിസ്മസ് എക്‌സിബിഷനിൽ 50 ലക്ഷം രൂപയുടെയും വില്‍പനയാണ് നടന്നത്. ഇത്തവണ 4.5 കോടി രൂപയുടെ വിൽപനയാണ് പ്രതീക്ഷിക്കുന്നത്. കൈത്തറി പര്‍ദമേളയുടെ പ്രത്യേകതയാണ്. കണ്ണൂര്‍ കൈത്തറി ഉൽപന്നങ്ങളായ കൈത്തറിമുണ്ട്, സെറ്റ് മുണ്ട്, സെറ്റ് സാരി, സെറ്റ് പാവാട, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍, വിവിധതരം ഫര്‍ണിഷിങ് തുണിത്തരങ്ങള്‍, കോട്ടണ്‍, ലിനൻ ഷര്‍ട്ട് പീസുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വിവിധതരം കാര്‍പെറ്റ്, ട്രാവല്‍ ബെഡ്, കൈത്തറി ബാഗുകള്‍, റഗുകള്‍, ടൗവലുകള്‍, സ്ട്രീറ്റ് കര്‍ട്ടന്‍, പ്രിൻറഡ് ഷര്‍ട്ടുകള്‍ തുടങ്ങി വിപുലമായ കൈത്തറി ഉൽപന്നങ്ങളുടെ ശേഖരവുമായാണ് മേള. വാര്‍ത്തസമ്മേളനത്തില്‍ സി.പി. ഉണ്ണികൃഷ്ണന്‍, കെ.വി. ജയരാജ്, കെ.വി. സന്തോഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story