Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:53 AM IST Updated On
date_range 29 March 2018 10:53 AM ISTപൊതുപണിമുടക്കിന് െഎക്യദാർഢ്യം
text_fieldsbookmark_border
കണ്ണൂർ: തൊഴിൽസുരക്ഷ തകർക്കുന്ന കേന്ദ്രസർക്കാറിെൻറ കരിനിയമത്തിനെതിരെ ഏപ്രിൽ രണ്ടിന് സംയുക്ത ട്രേഡ്യൂനിയൻ നടത്തുന്ന പൊതുപണിമുടക്കിന് കേരള പത്രപ്രവർത്തക യൂനിയൻ-കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് െഫഡറേഷൻ കോഒാഡിനേഷൻ ജില്ല കമ്മിറ്റി െഎക്യദാർഢ്യം പ്രഖ്യാപിച്ചു. കോടിക്കണക്കിന് തൊഴിലാളികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാറിെൻറ തൊഴിലാളിവിരുദ്ധ നിലപാടിനെതിരായ സമരത്തിന് എല്ലാവിഭാഗം ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്ന് യോഗം അഭ്യർഥിച്ചു. കെ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി സി. മോഹനൻ, പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറർ സി.ജി. ഉലഹന്നാൻ, വൈസ് പ്രസിഡൻറ് സുപ്രിയ സുധാകർ, മട്ടന്നൂർ സുരേന്ദ്രൻ, കെ.എൻ.ഇ.എഫ് ജില്ല പ്രസിഡൻറ് കെ.ടി. ചന്ദ്രശേഖരൻ, കെ. മധു, പി. അജീന്ദ്രൻ, ഇ.ടി. ജയചന്ദ്രൻ, കെ.ടി. ജയദേവ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story