Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 11:05 AM IST Updated On
date_range 28 March 2018 11:05 AM ISTസ്ഫോടകശേഖരം പിടികൂടിയ കേസ്: റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
text_fieldsbookmark_border
ഇരിട്ടി: കർണാടകയിൽനിന്ന് കേരളത്തിലേക്ക് പിക്അപ് വാനിൽ കടത്തുകയായിരുന്ന സ്ഫോടകശേഖരം പിടികൂടിയ സംഭവത്തിൽ ഇരിട്ടി െപാലീസ് അന്വേഷണം ഉൗർജിതമാക്കി. റിമാൻഡിലായ തൃശൂർ സ്വദേശി പിക്അപ് വാൻ ഡ്രൈവർ കെ.ജെ. അഗസ്റ്റിനെ (32) കൂടുതൽ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണോദ്യോഗസ്ഥനായ ഇരിട്ടി എസ്.െഎ പി.സി. സഞ്ജയ്കുമാർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ കിളിയന്തറ ചെക്പോസ്റ്റിൽ എക്സൈസ് സംഘത്തിെൻറ വാഹനപരിശോധനക്കിടെയാണ് പിക്അപ് വാനിൽ കടത്തുകയായിരുന്ന സ്ഫോടകശേഖരം പിടികൂടിയത്. ബംഗളൂരുവിൽനിന്ന് പൂന്തോട്ടനിർമാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുൽ എന്ന വ്യാജേന പിക്അപ് വാനിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം വീതമുള്ള 90 പെട്ടി ജലാറ്റിൻ സ്റ്റിക്, ഏഴു മീറ്റർ നീളം വിതമുള്ള ഒമ്പതു പാക്കറ്റ് ഫ്യൂസ് വയർ എന്നിവയാണ് കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രഭാകരെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതിന് 10 ലക്ഷത്തോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരുവിൽനിന്ന് കോഴിക്കോേട്ടക്ക് ഏജൻറുമാർ മുഖേനയാണ് സ്ഫോടകവസ്തു കടത്തുന്നതെന്നും അവിടെയെത്തിച്ചാൽ ഒരു പെട്ടിക്ക് 1000 രൂപ വീതം തനിക്ക് പ്രതിഫലം ലഭിക്കുമെന്നും കരിങ്കൽ ക്വാറി ഉടമകൾക്ക് വിൽപന നടത്താനാണിതെന്നുമാണ് ചോദ്യംചെയ്യലിൽ പിടിയിലായ അഗസ്റ്റിൻ െപാലീസിന് മൊഴിനൽകിയത്. കരിങ്കൽ ക്വാറികളുടെ മറവിൽ കേരളത്തിെൻറ വിവിധ പ്രദേശങ്ങളിലേക്ക് ബംഗളൂരുവിൽനിന്ന് വ്യാപകമായി സ്ഫോടകവസ്തുക്കൾ കടത്തുന്നുണ്ടെന്ന പരാതി നിലനിൽക്കെയാണ് യുവാവ് പിടിയിലായത്. എവിടെനിന്ന് ആര് കൈമാറിയെന്നതിന് െപാലീസിെൻറ പ്രാഥമിക ചോദ്യംചെയ്യലിൽ അഗസ്റ്റിൻ ഉത്തരം നൽകിയിരുന്നില്ല. കടത്തിന് പിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഇരു സംസ്ഥാനത്തേയും ഉദ്യോഗസ്ഥരുടെയടക്കം സഹായം സംഘത്തിന് ലഭിക്കുന്നുണ്ടെന്നുമാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story