Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:44 AM GMT Updated On
date_range 23 March 2018 5:44 AM GMTവീടാക്രമിച്ചവരെ പൊലീസ് കണ്ടെത്തെട്ട ^സുേരഷ് കീഴാറ്റൂർ
text_fieldsbookmark_border
വീടാക്രമിച്ചവരെ പൊലീസ് കണ്ടെത്തെട്ട -സുേരഷ് കീഴാറ്റൂർ കണ്ണൂർ: രാത്രിയുടെ മറവിൽ തെൻറ വീടാക്രമിച്ചവരെ പൊലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തി കണ്ടെത്തെട്ടയെന്ന് സുരേഷ് കീഴാറ്റൂർ. അതേക്കുറിച്ച് നിഗമനത്തിനില്ല. വ്യാഴാഴ്ച പുലർച്ചെ 1.40ഒാടെയാണ് വീട് ആക്രമിക്കപ്പെട്ടത്. കല്ലേറ് ആരംഭിച്ചതോടെ സ്ഫോടനശബ്ദമായാണ് തോന്നിയത്. കല്ലെടുത്ത് തുരുതുരാ എറിയുകയായിരുന്നു. വാതിൽ തുറന്നിറങ്ങുേമ്പാഴേക്കും ബൈക്ക് അകന്നുപോകുന്ന കാഴ്ചയാണ് കണ്ടത്. അവർ പോയ വഴിയിൽ സി.സി.ടി.വി സ്ഥാപിച്ച ബന്ധുവിെൻറ വീടുണ്ടായിരുന്നു. അത് പരിശോധിച്ചപ്പോൾ രണ്ടു ബൈക്കുകളിലായി നാലുപേർ 1.30ന് വീടിനു സമീപത്തേക്ക് വരുന്നത് കാണാനായി. വിളിച്ച ഉടൻ സ്ഥലത്തെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തി കൊണ്ടുപോയിട്ടുണ്ട്. പൊലീസ് ശാസ്ത്രീയമായി കണ്ടെത്തെട്ട. അതിഗൗരവമായി സർക്കാർ ഇതിനെ കാണണം. പൊലീസ് ഫലപ്രദമായി ഇടപെട്ടാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാമെന്നും സുരേഷ് പറഞ്ഞു. കീഴാറ്റൂർ സമരാനുകൂലികൾ തന്നെയാണ് തെൻറ വീടാക്രമിച്ചതെന്നത് സി.പി.എം നേതാവ് എം.വി. ഗോവിന്ദെൻറ അഭിപ്രായമാണ്. നേതാക്കൾക്ക് പലതും പറയാം. സമരത്തിെൻറ ഗതിമാറ്റി രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ വയൽക്കിളികളില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story