Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബെഞ്ചമിൻ ഫ്രാങ്ക്​ളിൻ...

ബെഞ്ചമിൻ ഫ്രാങ്ക്​ളിൻ മുതൽ അംബേദ്​കർ വരെയുണ്ട്​; ഗാന്ധിജിയില്ലാത്തത്​ തർക്കം

text_fields
bookmark_border
കാസർകോട്: ബജറ്റിനെ പൊലിപ്പിക്കാൻ മഹദ്വചനങ്ങൾ ഉദ്ധരിച്ച ജില്ല പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ പെട്ടുപോയി. അവതരണത്തിൽ ധനമന്ത്രി തോമസ് െഎസക് ശൈലി സ്വീകരിച്ച് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ് ബജറ്റ് അവതരണം തുടങ്ങിയത് ''ചെറുെചലവുകളിൽപോലും ശ്രദ്ധ പതിപ്പിക്കുക...''യെന്ന ബെഞ്ചമിൻ ഫ്രാങ്ക്ളി​െൻറ വാക്കുകളെ കൂട്ടുപിടിച്ച്. അത് പിന്നീട് ബി.ആർ. അംബേദ്കർ, എ.പി.ജെ. അബ്ദുൽ കലാം, ആൽബർട്ട് െഎൻസ്റ്റീൻ എന്നിങ്ങനെ പോയി മനോഹരമായി അവതരിപ്പിച്ചുതീർത്തു. ഗ്രാമസ്വരാജി​െൻറ പിതാവായ മഹാത്മാ ഗാന്ധിയെ എവിടെയും പരാമർശിക്കാതിരുന്നത് സി.പി.എം അംഗം വി.പി.പി. മുസ്തഫ കുറിച്ചെടുത്തു. ബജറ്റ് അവതരണം പൂർത്തിയാക്കിയശേഷം മുസ്തഫ എഴുന്നേറ്റുപറഞ്ഞു: ''ഒക്കെ ശരി. ഇക്കാര്യങ്ങൾ ഇതിലും നന്നായി മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്.'' ''നിങ്ങളുടെ പാർട്ടി മഹാത്മാ ഗാന്ധിയെ ഉപേക്ഷിച്ചു കഴിഞ്ഞതിനാലായിരിക്കും അദ്ദേഹത്തെ ഉദ്ധരിക്കാതിരുന്നത്'' എന്ന് പറഞ്ഞപ്പോഴാണ് ഭരണത്തിലിരിക്കുന്ന കോൺഗ്രസിനും ലീഗിനും അങ്ങനെയൊരാൾ 'മ്മടെ' കൂട്ടത്തിലുണ്ടായിരുന്നുവെന്ന് മനസ്സിലായത്. ''നിങ്ങൾക്ക് ഗാന്ധിയുടെ ചിത്രമുള്ള അഞ്ഞൂറി​െൻറ നോട്ട് മാത്രം മതിയല്ലോ'' എന്ന് മുസ്തഫ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story