Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്യാമപ്രസാദ് വധം:...

ശ്യാമപ്രസാദ് വധം: എൻ.ഐ.എ അന്വേഷണം പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

text_fields
bookmark_border
പേരാവൂർ: കണ്ണവത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന കുടുംബത്തി​െൻറ ആവശ്യം കേന്ദ്രസര്‍ക്കാറി​െൻറ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ആഹിര്‍. എൻ.ഐ.എ അന്വേഷണത്തിന് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണവത്ത് ശ്യാമപ്രസാദി​െൻറ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാറി​െൻറ ഉത്തരവാദിത്തമാണ്. അത് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. ശ്യാമപ്രസാദി​െൻറ കൊലപാതകം ആസൂത്രിതമാണ്. സംസ്ഥാനത്തെ പൊലീസ് അന്വേഷണം കുടുംബത്തിന് തൃപ്തികരമല്ലെന്ന് അവരുടെ വാക്കുകളില്‍നിന്ന് മനസ്സിലായി. നിലവില്‍ പിടിക്കപ്പെട്ട പ്രതികളെക്കൂടാതെ കൂടുതല്‍ പേര്‍ ഉള്ളതായും ആരോപണമുണ്ട്. അതിനാൽ, എൻ.ഐ.എ അന്വേഷണം എന്ന ആവശ്യത്തിന് കേന്ദ്രസര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് അനുകൂലനിലപാട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story