Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രി സുധാകരന്​...

മന്ത്രി സുധാകരന്​ തിമിരമെന്ന്​ സുരേഷ്​ കീഴാറ്റൂർ

text_fields
bookmark_border
തളിപ്പറമ്പ്: സി.പി.എമ്മി​െൻറ സമരത്തെയും സമരചരിത്രത്തെയും മറന്നുപോയതുകൊണ്ടാണ് വയൽക്കിളികൾ മന്ത്രിക്ക് വയൽ കഴുകന്മാരാവുന്നതെന്ന് കീഴാറ്റൂർ വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂർ. കീഴാറ്റൂരിൽ വയൽക്കിളികളല്ല, വയൽക്കഴുകന്മാരാണ് സമരം നടത്തുന്നതെന്ന മന്ത്രി ജി. സുധാകര​െൻറ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സി.പി.എം അതി​െൻറ മുൻകാല സമരചരിത്രത്തി​െൻറ മുഖത്ത് കാർക്കിച്ചുതുപ്പുകയാണ്. മന്ത്രി ജി. സുധാകരന് തിമിരം ബാധിച്ചിരിക്കുന്നു. അടിയന്തരശസ്ത്രക്രിയ അനിവാര്യമാണ്. സമരത്തെ അധിക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി പിൻവലിക്കണം. മന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല. വയലിൽനിന്ന് അവസാനത്തെ വയൽക്കിളിയെയും പൊലീസ് കൂട്ടിലടച്ചു കൊണ്ടുപോയശേഷമാണ് സമരപ്പന്തൽ കത്തിച്ചത്. അത് അവരിലെ ഫാഷിസ്റ്റ് മനോഭാവത്തി​െൻറ ഭാഗമാണ്. സമരങ്ങളിലൂടെ വളർന്നുവന്ന മേഖലയിലെ ഉന്നതനേതാക്കളാണ് അതിന് നേതൃത്വം കൊടുത്തത്. ബൈപാസ് അലെയിൻമ​െൻറിനെതിരെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് നേരിടേണ്ടിവന്ന നിവൃത്തികേട് കേരളം കണ്ടതാണെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story