Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:08 AM IST Updated On
date_range 17 March 2018 11:08 AM ISTദലിതുകൾ ബുദ്ധമതം സ്വീകരിച്ചു
text_fieldsbookmark_border
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിനടുത്ത അലങ്കാറു ഗ്രാമത്തിൽ സ്ത്രീകൾ ഉൾപ്പെടെ ദലിത് വിഭാഗത്തിലെ 11 പേർ ബുദ്ധമതം സ്വീകരിച്ചു. തങ്ങൾ നിലകൊള്ളുന്ന മതത്തിൽനിന്ന് താഴ്ന്നജാതിക്കാരെന്നനിലയിൽ അനുഭവിക്കുന്ന പ്രയാസങ്ങളാണ് പുതിയ മതപ്രവേശനത്തിന് പ്രേരകമെന്ന് മതം മാറിയവർ പറഞ്ഞു. ദലിത് കുടുംബത്തിെൻറ ഗൃഹപ്രവേശന വേളയിലാണ് പുട്ടണ്ണ, നയൻകുമാർ, സതീഷ് കുമാർ, വിശ്വനാഥ്, മനോജ് കുമാർ, ഗണേശ്, സുശീല, നമിത, പ്രേമ, ഹർഷ, സുശീല എന്നിവർ ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധപ്രതിമക്ക് കീഴെ ഡോ. ബി.ആർ. അംബേദ്കറുടെ ഛായാപടം വെച്ച് പ്രാർഥനയും അംബേദ്കറിെൻറ ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള പ്രതിജ്ഞയും ചൊല്ലി. ബുദ്ധമത മഹാസഭ നേതാവ് സുഗതപല ഭന്തേജി ബുദ്ധപൂജയോടെ ധർമോപദേശം നൽകി. ദലിത് സംഘർഷസമിതി പുത്തൂർ താലൂക്ക് ഓർഗനൈസിങ് കൺവീനർ അനന്ത മിതബയിൽ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story