Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 11:05 AM IST Updated On
date_range 16 March 2018 11:05 AM ISTസൈന്യത്തിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മുൻ സൈനികൻ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: സൈന്യത്തിൽ ജോലിനൽകാമെന്നുപറഞ്ഞ് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയ മുൻ സൈനികനെ അറസ്റ്റ് ചെയ്തു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ ക്ലായിക്കോട് തോളൂർ വീട്ടിൽ ടി.വി. ബൈജുവിനെയാണ് (31) കണ്ണൂർ ടൗൺ പൊലീസ് ആഴ്ചകൾനീണ്ട അന്വേഷണത്തിനൊടുവിൽ വ്യാഴാഴ്ച പുലർച്ച എറണാകുളത്ത് ലോഡ്ജിൽനിന്ന് പിടികൂടിയത്. സൈന്യത്തിൽ ജോലിനൽകാമെന്ന് വാഗ്ദാനംചെയ്ത് മൂന്നു യുവതികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് ബൈജു 10,31,000 രൂപയാണ് തട്ടിയെടുത്തത്. മാസങ്ങൾക്കുമുമ്പ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് ലഭിച്ച കത്തിെൻറ അടിസ്ഥാനത്തിലാണ് സൈന്യത്തിലേക്കുള്ള വ്യാജ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയത്. കണ്ണൂർ ജില്ലയിലുള്ളവരാണ് പരാതിക്കാരെന്ന് വ്യക്തമായതിനെ തുടർന്ന് കേസ് കണ്ണൂർ പൊലീസിന് കൈമാറുകയായിരുന്നു. ടൗൺ സി.െഎ രത്നകുമാറിെൻറ മേൽനോട്ടത്തിൽ എസ്.െഎ ഗിരീഷ് ബാബുവിനായിരുന്നു അന്വേഷണച്ചുമതല. ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പരാതിക്കാരായ പയ്യന്നൂർ സ്വദേശി ശ്രീദത്തിനെയും സുഹൃത്തിനെയും പൊലീസിന് കണ്ടെത്താനായത്. ഇവരിൽനിന്ന് മൂന്നരലക്ഷം രൂപയാണ് ജോലിനൽകാമെന്ന് പറഞ്ഞ് വാങ്ങിയത്. വികാസ് എന്ന് പരിചയപ്പെടുത്തിയാണ് പണം ഇൗടാക്കിയത്. ബൈജു എന്നയാൾ പട്ടാളത്തിലുണ്ടെന്നും ഇയാളുടെ നാസിക്കിലുള്ള െഎ.സി.െഎ.സി.െഎ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കേണ്ടതെന്നും പറഞ്ഞതിനെ തുടർന്ന് ശ്രീദത്തും സുഹൃത്തും പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ജോലിസംബന്ധിച്ച വിവരങ്ങളൊന്നും ഇവർക്ക് ലഭിച്ചില്ല. പൊലീസ് പത്രത്തിൽ പരസ്യം നൽകിയതിനെ തുടർന്ന് ധർമടം, തലശ്ശേരി മേഖലകളിൽനിന്ന് നാലുപേർകൂടി പരാതിയുമായെത്തി. പിന്നീട് മൂന്നു പെൺകുട്ടികളും സമാനപരാതികളുമായി പൊലീസിനെ സമീപിച്ചു. തട്ടിപ്പിനിരയായവരിൽ ഒരാൾ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ ബൈജുവിെൻറ വീട്ടിലെത്തിയ പൊലീസിന് രണ്ടരവർഷമായി വീട്ടിലെത്തിയില്ലെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ, വീട്ടിൽ ഉപയോഗിക്കുന്ന ലാൻഡ്ഫോണിലേക്ക് വിളിച്ച മൊബൈൽ നമ്പറുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി എറണാകുളത്തുണ്ടെന്ന് മനസ്സിലായത്. തുടർന്ന് എ.എസ്.െഎമാരായ ഇ.പി. യോഗേഷ്, കെ. രാജീവ്, ടി.വി. മഹിജൻ, പി.വി. അനീഷ്കുമാർ എന്നിവർ എറണാകുത്ത് ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. കൂടുതൽപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. സി.െഎ.എസ്.എഫിൽ ജോലിനൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടികളിൽനിന്ന് പണം ഇൗടാക്കിയത്. തൃശൂർ സ്വദേശിയായ മുഗ്ധ എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് പെൺകുട്ടികളോട് പണം നിക്ഷേപിക്കാൻ പറഞ്ഞിട്ടുള്ളത്. ഇൗ അക്കൗണ്ട് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈജു 2015വരെ സൈന്യത്തിലായിരുന്നുവെന്നും പിന്നീട് മടങ്ങിപ്പോയില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story