റാണിപുരത്തി​െൻറ വാതിലടഞ്ഞു; വേനലവധിക്ക്​​ തൊട്ടുമുമ്പ്​

05:45 AM
14/03/2018
റാണിപുരം പനത്തടി (കാസർകോട്): ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തി​െൻറ വാതിലടഞ്ഞത് വേനലവധിക്ക് സ്കൂൾ അടക്കുന്നതിന് തൊട്ടുമുമ്പ്. തിങ്കളാഴ്ച മുതൽ നിലവിൽ വന്ന നിേരാധ ഉത്തരവ് റാണിപുരത്തിനും ബാധകം. ജില്ല ഫോറസ്റ്റ് റേഞ്ച് ഒാഫിസർമാരുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ മാത്രമേ തുറന്നുകൊടുക്കുകയുള്ളൂ. പൊതുജനങ്ങൾക്ക് പ്രവേശനം നൽകിയാൽ അപകടമുണ്ടാകില്ല എന്ന ഉറപ്പ് റിപ്പോർട്ടിൽ വേണം. മുൻകരുതൽ സ്വീകരിക്കുകയും വേണം. അപ്പോഴേക്കും വേനലവധി കഴിയുമോയെന്നാണ് വിദ്യാർഥികളുടെ ആശങ്ക. വനംവകുപ്പി​െൻറ വരുമാന മാർഗവും കൂടിയാണ് റാണിപുരം ട്രക്കിങ്. വേനലവധിയാണ് പ്രധാന സമയം. ഒരു സീസണിൽ വിദ്യാർഥികൾ ഉൾപ്പെടെ 3000 മുതൽ 3500 വരെ സഞ്ചാരികൾ റാണിപുരത്ത് എത്തുന്നതായി കാഞ്ഞങ്ങാട് റേഞ്ച് ഒാഫിസർ മധുസൂദനൻ പറഞ്ഞു. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് തുക ഇൗടാക്കുന്നത്. ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിലാണ് വേനലവധി കാലത്ത് വരുമാനം. ഇൗ വരുമാനമാണ് ഇത്തവണ ഇല്ലാതാകുന്നത്. നിയന്ത്രണം വേഗത്തിൽ നീക്കിയാൽ ഏപ്രിൽ ഒന്നുമുതൽ വിദ്യാർഥികൾ വേനലവധി ആഘോഷിക്കാൻ റാണിപുരത്ത് എത്തും. ബേക്കൽ കോട്ട കഴിഞ്ഞാൽ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് റാണിപുരം. കേരളത്തിലെ ഉൗട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്.
COMMENTS