വിദ്യാർഥി ആനുകൂല്യം: അപേക്ഷ എത്തിക്കണം

05:42 AM
14/03/2018
കണ്ണൂർ: പട്ടികജാതി വികസന വകുപ്പിൽനിന്നും ഇ--ഗ്രാൻറ്സ് മുഖേന ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ അപേക്ഷ, ക്ലെയിമുകൾ എന്നിവ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ ഉടൻ ജില്ല പട്ടികജാതി വികസന ഓഫിസിലേക്ക് ഓൺലൈനായി അയക്കുകയും അപേക്ഷകൾ ഓഫിസിൽ എത്തിക്കുകയും ചെയ്യണമെന്ന് അസി. ജില്ല പട്ടികജാതി വികസന ഓഫിസർ അറിയിച്ചു. വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിട്ടാൽ സ്ഥാപന മേധാവികൾ ഉത്തരവാദികളായിരിക്കും.
Loading...
COMMENTS