Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 11:05 AM IST Updated On
date_range 12 March 2018 11:05 AM ISTപൗരാണിക അറബിക്, മാബാരി കൈയെഴുത്തുപ്രതികളുടെ ഗവേഷണത്തിന് വിദേശപഠനസംഘമെത്തി
text_fieldsbookmark_border
പഴയങ്ങാടി: മാട്ടൂൽ സ്വദേശി അലി ബാഅലവി മദനി തങ്ങളുടെ ശേഖരത്തിലെ പൗരാണിക അറബിക്, മാബാരി കൈയെഴുത്തുപ്രതികളുടെ ഗവേഷണത്തിനായി വിദേശരാജ്യങ്ങളിൽനിന്നുള്ള പഠനസംഘം മാട്ടൂലിലെത്തി. ഭാഷ, സംസ്കാരം, വിനിമയം എന്നിവയിൽ ഗവേഷണം നടത്തുന്ന ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോ സർവകലാശാലയിലെ ഡോ. ഒഫീറ ഗംലിയോ, ബെൻഗുറിയൻ സർവകലാശാലയിലെ ജൂഡോ- ഇസ്ലാമിക് പഠനവിദഗ്ധനായ മനേഷ അൻസി, പശ്ചിമേഷ്യൻ ബൗദ്ധികസ്വാധീനത്തെക്കുറിച്ച് പഠനം നടത്തുന്ന ഗ്ലാസ്ഗോ സർവകലാശാലയിലെ ലോയ്ഡ് റിഡ്ജിയൻ, സുറിയാനിഭാഷ ഗവേഷക പേൾസി എന്നിവരാണ് ചരിത്രഗവേഷകൻ അബ്ദുല്ല അഞ്ചില്ലത്തിനോടൊപ്പം അലി ബാഅലവി തങ്ങളുടെ വസതിയിലെത്തി കൈയെഴുത്തുപ്രതികൾ പരിശോധിച്ചത്. 16ാം നൂറ്റാണ്ടിലെ ഖുർആൻ ൈകയെഴുത്തുപ്രതി, സൈനുദ്ദീൻ മഖ്ദൂം ഒന്നാമെൻറ മുർശിദുതുലാബിെൻറ കൈയെഴുത്തുപ്രതി, ഇതോടൊപ്പം ചേർക്കപ്പെട്ട ഇസ്ലാമിക കർമശാസ്ത്ര സംഹിതകളായ ഫിഖ്ഹ്, അറബിക് ലിപിയിൽ എഴുതപ്പെട്ട ചേരമാൻമാല, ഡച്ചുകാരുടെ വടക്കെ മലബാറിലെ വാണിജ്യ ഇടപെടലുകളെ പ്രതിപാദിക്കുന്ന മാബാരി ഭാഷയിൽ രചിക്കപ്പെട്ട ൈകയെഴുത്തുപ്രതികൾ എന്നിവ സംഘം പരിശോധിച്ചു. ഐഡനിലെ തരിമ്മിയിൽനിന്ന് പലായനം നടത്തി വളപട്ടണത്തെത്തിയ അലി ഇബനു ഹദരമിയുടെ ശേഖരത്തിൽനിന്ന് തലമുറകളിലൂടെയുള്ള കൈമാറ്റത്തെ തുടർന്നാണ് അത്യാകർഷകമായ ഖുർആൻ ൈകയെഴുത്തുപ്രതി അലി ബാ അലവി തങ്ങളുടെ കൈയിലെത്തിയത്. അറബിക് അക്ഷരങ്ങളുടെതന്നെ വകഭേദങ്ങളായ ഥുലൂഥി, റുഖാള, ദിവാനി, നസ്തഅലിഖ്, നസ്ഖി ലിപികളായിരുന്നു പൗരാണിക കാലത്ത് ഖുർആൻ ൈകയെഴുത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. മാട്ടൂലിൽ അലി ബാ അലവി മദനിയുടെ ശേഖരത്തിലുള്ള ഖുർആൻ ൈകയെഴുത്തുപ്രതിയിൽ അറബിക് കാലിഗ്രഫി വ്യാപകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചുവപ്പ്, നീല, മഞ്ഞ നിറങ്ങളാണ് ഇവയിൽ ഏറെയും. ഈ ഖുർആൻ ൈകയെഴുത്തുപ്രതി കൂടുതൽ ഗവേഷണത്തിന് െതരഞ്ഞെടുത്തതായി ഡോ. ഒഫീറ ഗംലിയോ പറഞ്ഞു. മഹ്മൂദ് വാടിക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story