Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 10:35 AM IST Updated On
date_range 12 March 2018 10:35 AM ISTആരോഗ്യ മേഖലയിൽ കേരളത്തിെൻറ നേട്ടം അഭിമാനകരം ^മന്ത്രി ശൈലജ
text_fieldsbookmark_border
ആരോഗ്യ മേഖലയിൽ കേരളത്തിെൻറ നേട്ടം അഭിമാനകരം -മന്ത്രി ശൈലജ പയ്യന്നൂർ: ആരോഗ്യ മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടം അഭിമാനകരമാണെന്ന് മന്ത്രി കെ.കെ. ശൈലജ. പയ്യന്നൂർ പാലിയേറ്റിവ് കെയർ സെൻററിെൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രതീക്ഷിത ആയുസ്സ് വർധിച്ചുവെങ്കിലും 60 വയസ്സ് കഴിഞ്ഞവരുടെ ജീവിതം സുന്ദരമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ആരോഗ്യരംഗത്ത് നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും വെല്ലുവിളികൾ നേരിടുന്നുണ്ട്. വെല്ലുവിളികളെ അതിജീവിക്കാൻ കഴിയണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തിപ്പിച്ച് രാവിലെ മുതൽ വൈകീട്ട് വരെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഇപ്പോൾ 60 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദങ്ങളാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ എണ്ണം നൂറാവും. രണ്ട് വർഷത്തിനുള്ളിൽ ഗവ. ആശുപത്രികളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവർത്തനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും അവർ പറഞ്ഞു. റോട്ടറി പ്രസിഡൻറ് ഇ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പി.എം. ശിവശങ്കരൻ, നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം. സഞ്ജീവൻ, പി.പി. ദാമോദരൻ, വി.ജി. നായനാർ, എ. മഹേഷ്, വി.സി. രവീന്ദ്രൻ, ടി.ടി.വി. രാഘവൻ, ഡി.കെ. പൈ, നാരായണൻ പുതുക്കാടി, ഡോ. പി. വിജയൻ, ഡോ. സന്തോഷ് ശ്രീധർ, സി.ടി. നാരായണൻ, സി.ആർ. നമ്പ്യാർ, വി.എം. ദാമോദരൻ മാസ്റ്റർ, ഡോ. എം. ഹരിദാസ്, പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് മലബാർ കാൻസർ കെയർ സൊസൈറ്റി ബ്രെസ്റ്റ് കാൻസർ ബ്രിഗേഡ് സ്തനാർബുദ നിർണയ ക്യാമ്പ് നടത്തി. റോട്ടറി ക്ലബിെൻറ നേതൃത്വത്തിലാണ് കെട്ടിടത്തിെൻറ ഒന്നാം നില പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story