Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷുഹൈബ്​ വധം:...

ഷുഹൈബ്​ വധം: നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ ഒന്നാംഘട്ടം യാഥാർഥ്യമായി ^മുസ്​ലിം ലീഗ്​

text_fields
bookmark_border
ഷുഹൈബ് വധം: നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ ഒന്നാംഘട്ടം യാഥാർഥ്യമായി -മുസ്ലിം ലീഗ് കണ്ണൂർ: ഷുഹൈബ് വധത്തിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടവഴിയിലെ ഒന്നാം ഘട്ടമാണ് ഹൈകോടതി ഉത്തരവിലൂടെ യാഥാർഥ്യമായതെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും അഭിപ്രായപ്പെട്ടു. നീതിപീഠത്തി​െൻറ ഇടപെടൽ ജനാധിപത്യവിശ്വാസികളിൽ പ്രതീക്ഷയുണർത്തുന്നതാണ്. ഷുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചനയാണ് പുറത്തുവരേണ്ടത്. കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിലെത്തണമെന്ന ആവശ്യമാണ് കേസ് സി.ബി.ഐക്ക് വിട്ടതിലൂടെ കോടതി പരിഗണിച്ചത്. മക​െൻറ ഘാതകരെ കണ്ടെത്താനുള്ള മാതാപിതാക്കളുടെ നിയമപോരാട്ടത്തിൽ മുസ്ലിം ലീഗ് ഒപ്പമുണ്ടാകുമെന്നും ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story