Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:02 AM IST Updated On
date_range 9 March 2018 11:02 AM ISTപദ്ധതിനിർവഹണം: കണ്ണൂർ ജില്ല മുന്നിൽ
text_fieldsbookmark_border
കണ്ണൂർ: 2017--18 വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് കണ്ണൂർ ജില്ല മുന്നിൽ. ഏറ്റവും പുതിയ കണക്ക് പ്രകാരം 63.39 ശതമാനവുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തുള്ളത്. 62.33 ശതമാനവുമായി കോട്ടയവും 62.19 ശതമാനവുമായി കൊല്ലവുമാണ് തൊട്ടുപിന്നിൽ. 71.3 ശതമാനവുമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിനിർവഹണത്തിൽ മുൻപന്തിയിലുള്ളത്. 65 ശതമാനവുമായി ബ്ലോക്ക് പഞ്ചായത്തുകളും 57.62 ശതമാനവുമായി ജില്ല പഞ്ചായത്തും 56.43 ശതമാനവുമായി കണ്ണൂർ കോർപറേഷനും പിന്നാലെയുണ്ട്. മുനിസിപ്പിലാറ്റികളുടെ പദ്ധതിനിർവഹണം 49.7 ശതമാനമാണ്. തദ്ദേശസ്ഥാപനങ്ങളുടെ 2018-19 വാർഷിക പദ്ധതികൾക്ക് മാർച്ച് 17ന് മുമ്പായി അംഗീകാരം വാങ്ങണമെന്ന് ജില്ല ആസൂത്രണസമിതി യോഗം നിർദേശം നൽകി. ഇതിനുമുമ്പായി നടപടികൾ പൂർത്തിയാക്കി ആസൂത്രണസമിതിക്ക് അംഗീകാരത്തിനായി സമർപ്പിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡി.പി.സി ചെയർമാൻകൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. നാലു പഞ്ചായത്തുകൾ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങൾ പദ്ധതി ആസൂത്രണത്തിെൻറ ഭാഗമായുള്ള ഗ്രാമസഭകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മിക്കവാറും തദ്ദേശസ്ഥാപനങ്ങൾ ഇതിനകം വികസന സെമിനാർ സംഘടിപ്പിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. 32 ഗ്രാമപഞ്ചായത്തുകൾ പദ്ധതിയുടെ ഡാറ്റാ എൻട്രി പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. ഓരോ തദ്ദേശസ്ഥാപനത്തിെൻറയും പദ്ധതി ആസൂത്രണ പുരോഗതി യോഗം ചർച്ച ചെയ്തു. തലശ്ശേരി ബ്ലോക്ക്, കല്യാശ്ശേരി, മാട്ടൂൽ, പാട്യം, മയ്യിൽ ഗ്രാമപഞ്ചായത്തുകൾ, ശ്രീകണ്ഠപുരം, ആന്തൂർ മുനിസിപ്പാലിറ്റികൾ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിഭേദഗതികൾക്ക് ആസൂത്രണസമിതി യോഗം അംഗീകാരം നൽകി. യോഗത്തിൽ ആസൂത്രണസമിതി അംഗങ്ങളായ കെ.പി. ജയബാലൻ മാസ്റ്റർ, വി.കെ. സുരേഷ് ബാബു, ടി.ടി. റംല, സുമിത്ര ഭാസ്കരൻ, പി. ജാനകി ടീച്ചർ, അജിത് മാട്ടൂൽ, കെ.വി. ഗോവിന്ദൻ, ഡി.പി.ഒ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story