Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:02 AM IST Updated On
date_range 8 March 2018 11:02 AM ISTകൗൺസലർ നിയമനം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ ഐ.ടി.ഡി.പി ഓഫിസിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലുമുള്ള അന്തേവാസികളായ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്നതിന് കൗൺസലർമാരെ നിയമിക്കും. മൂന്ന് ഒഴിവുകളാണുള്ളത് (രണ്ടു പുരുഷൻ, ഒന്ന് സ്ത്രീ). യോഗ്യത: എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ സ്റ്റുഡൻറ് കൗൺസലിങ് പരിശീലനം. എം.എസ്‌സി സൈക്കോളജി കേരളത്തിന് പുറത്തുനിന്ന് യോഗ്യതനേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി: 2018 ജനുവരി ഒന്നിന് 25നും 45നും മധ്യേ. നിയമന കാലാവധി: 2018 ജൂൺ ഒന്നു മുതൽ 2019 മാർച്ച് 31വരെ കരാർനിയമനം. പ്രതിഫലം: പ്രതിമാസം 18,000 രൂപ ഒാണറേറിയവും യാത്രാപ്പടി പരമാവധി 2000 രൂപയും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ തിരിച്ചറിയൽ കാർഡിെൻറ പകർപ്പ് എന്നിവ സഹിതം മാർച്ച് 15ന് മുമ്പ് കണ്ണൂർ ഐ.ടി.ഡി.പി ഓഫിസിൽ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story