Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:02 AM IST Updated On
date_range 8 March 2018 11:02 AM ISTനാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
തലശ്ശേരി: നാലു കിലോ കഞ്ചാവുമായി യുവാവിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. തലശ്ശേരി എ.എസ്.പി ചൈത്ര തേരേസ ജോണിെൻറ നേതൃത്വത്തിൽ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിൽ ചിറക്കര പുല്ലമ്പില്‍ റോഡിലെ കൊറ്റിയത്ത് വീട്ടില്‍ സന്ദീപാണ് (35) അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് സന്ദീപിെൻറ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ഏതാനും ദിവസമായി സന്ദീപിനെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. മുമ്പ് മോഷണക്കേസില്‍ പ്രതിയായിട്ടുള്ള ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story